Film News

നടി ലക്ഷ്മി മേനോൻ പ്രണയത്തിൽ, തന്റെ പ്രണയം വെളിപ്പെടുത്തി താരം

പ്രേക്ഷരുടെ പ്രിയ നടിയാണ് ലക്ഷ്മിമേനോൻ, തമിഴിലാണ് താരം കൂടുതൽ സജീവം, തമിഴിന്റെ ഭാഗ്യനായിക കൂടിയാണ് താരം,  കുംമ്കി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്ബന്‍, റെക്ക അങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, നടി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു, ലക്ഷ്മിക്ക് ഒരുപാട് ആരാധകർ ഉണ്ട്, റെക്ക എന്ന വിജയ് സേതുപതി ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്ത ലക്ഷ്മി ഇപ്പോള്‍ മടങ്ങി വരവിനൊരുങ്ങുകയാണ്. പഠനത്തിനായി സിനിമയില്‍ നിന്നും വിട്ടു നിന്ന ലക്ഷ്മി മേനോന്‍ പെച്ചി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്.

അടുത്തിടെ താരം തന്റെ ആരാധകരുമായി സോഷ്യൽ ചാറ്റിംഗ് നടത്തിയിരുന്നു, അതിലാണ് താരം താൻ പ്രണയത്തിൽ ആണെന്ന വാർത്ത പുറത്ത് വിട്ടത്, സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതിനിടെയാണ് ഒരു ആരാധകന്‍ ലക്ഷ്മി പ്രണയത്തിലാണോ എന്ന് ചോദിച്ചത്. ഒട്ടും അമാന്തിക്കാതെ അല്ല എന്ന് നടി മറുപടി കൊടുത്തു. താന്‍ സിംഗിള്‍ അല്ല എന്ന് മാത്രമല്ല, മുഖം മറച്ച്‌ നാണിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം കൂടെ മറുപടിയായി ലക്ഷ്മി നല്‍കുകയുണ്ടായി.

ലക്ഷ്മിയുടെ ആകാമുകൻ ആരാണെന്നറിയാൻ ഉള്ള തിടുക്കത്തിലാണ് ആരാധകർ,  നേരത്തെ ഒരു മലയാളി ബിസ്‌നസ്സുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. പൊതുവെ അത്തരം പ്രണയ ഗോസിപ്പുകളോട് പ്രതികരിക്കാത്ത താരമാണ് ലക്ഷ്മി, കുറച്ച് നാളുകൾക്ക് മുൻപ് ചിമ്പു ലക്ഷ്മിമേനോനെ പോലെ  പെൺകുട്ടിയെ ആണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞിരുന്നു, തനിക്ക് ചിമ്പുവിനെ ഇഷ്ടമാണ് എന്ന് ലക്ഷ്മിയും വെളിപ്പെടുത്തിയിരുന്നു, എന്നാൽ അത്  ഗോസ്സിപ്പിലേക്ക് വഴി തെറ്റി പോയിരുന്നില്ല.

Trending

To Top
Don`t copy text!