ആരാധകരുമായി സംസാരിക്കുമ്പോൾ ലൈവിനിടെ ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യം, കൈയടിച്ച് ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര, ഫ്ലവെർസ് ചാനലിലെ  സ്റ്റാർമാജിക് എന്ന പരുപാടിയിൽ കൂടിയാണ് ലക്ഷ്മി  നിരവധി ആരാധകരെ സ്വന്തമാക്കിയത്, ലക്ഷ്മി ഏറെ ശ്രദ്ധ നേടിയതും സ്റ്റർമാജിക്കിൽ കൂടിയാണ്, ലക്ഷ്മി സോഷ്യൽ മീഡിയയിൽ…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര, ഫ്ലവെർസ് ചാനലിലെ  സ്റ്റാർമാജിക് എന്ന പരുപാടിയിൽ കൂടിയാണ് ലക്ഷ്മി  നിരവധി ആരാധകരെ സ്വന്തമാക്കിയത്, ലക്ഷ്മി ഏറെ ശ്രദ്ധ നേടിയതും സ്റ്റർമാജിക്കിൽ കൂടിയാണ്, ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, കഴിഞ്ഞ ദിവസം തന്റെ ആരാധകരുമായി സംസാരിച്ച് കൊണ്ടിരിക്കവേ ലക്ഷ്മി ചെയ്ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്

ലൈവില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയില്‍ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക് വിളിച്ച്‌ കഴിയും വരെ ലക്ഷ്മി നക്ഷത്ര ഒന്നും സംസാരിക്കാതെ ഇരിക്കുകയുമാണ് ചെയ്തത്. ബാങ്ക് വിളിച്ച സമയം മിണ്ടാതിരുന്നതിന്റെ കാരണവും ലക്ഷ്മി നക്ഷത്ര വിശദീകരിച്ചു.’എന്റെ വീടിന്റെ തൊട്ടിപ്പുറത്ത് പള്ളിയാണ്.ഈ സമയത്ത് ലൈവില്‍ വരുമ്ബോള്‍ ബാങ്കിന്റെ സമയമാണ്.നമുക്കെല്ലാം ഒരുപോലെയാണല്ലോ…അതുകൊണ്ടാണ് ബാങ്കായപ്പോ കുറച്ചു നേരത്തേക്ക് ബ്രേക്കെടുത്തത് എന്ന് താരം വ്യക്തമാക്കി

ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്.