“ആ കാര്യം മാത്രം ഞാന്‍ ചെയ്യില്ല..!! പ്രേക്ഷകര്‍ക്ക് അതിഷ്ടമല്ലെന്ന് എനിക്കറിയാം” – ലക്ഷ്മി

തന്റേതായ അവതരണ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച അവതാരികയാണ് ലക്ഷ്മി നക്ഷത്ര. പ്രേക്ഷകര്‍ക്ക് എന്നും ലക്ഷ്മിയോട് സ്വന്തം വീട്ടിലെ കുട്ടി എന്ന തരത്തിലുള്ള സ്‌നേഹമാണ്. താരത്തെ സ്‌നേഹത്തോടെ ചിന്നു എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ലക്ഷ്മിയുടെ…

തന്റേതായ അവതരണ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച അവതാരികയാണ് ലക്ഷ്മി നക്ഷത്ര. പ്രേക്ഷകര്‍ക്ക് എന്നും ലക്ഷ്മിയോട് സ്വന്തം വീട്ടിലെ കുട്ടി എന്ന തരത്തിലുള്ള സ്‌നേഹമാണ്. താരത്തെ സ്‌നേഹത്തോടെ ചിന്നു എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ലക്ഷ്മിയുടെ അവതരണ ചാരുത പ്രമുഖ ചാനന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായത്.

സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ് താരം. മാത്രമല്ല ഒരു ആര്‍.ജെ കൂടിയാണ് ലക്ഷ്മി. ഇഷ്ടപ്പെടുന്ന പ്രിയതാരങ്ങളുടെ മേക്കോവറുകള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാകാറുണ്ട്. എന്നാല്‍ ലക്ഷ്മി അത്തരത്തില്‍ ഇതുവരെ ഒരു മേക്കോവര്‍ നടത്തിയിട്ടില്ല എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. അതിന്റെ കാരണം തിരഞ്ഞപ്പോള്‍ ലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്…. എന്നെ പ്രേക്ഷകര്‍ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടന്‍ ലുക്കിലാണ്. അതുകൊണ്ടു ഓവര്‍ മെയ്ക്ക് ഓവറുകള്‍ ഒഴിവാക്കും”

Lakshmi Nakshatra about beauty secret

എന്നാണ് ലക്ഷ്മി ഒരു പ്രമുഖ മാസികയ്ക്ക് കൊടുത്ത് അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ലക്ഷ്മി തുറന്ന് പറയുന്നുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്‌സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീന്‍ അപ്, ഫേഷ്യലുകള്‍ ഒന്നും ചെയ്യാറില്ല.”

എനിക്ക് 59 കിലോ ഭാരമേയുള്ളൂ. എങ്കിലും സ്‌ക്രീനില്‍ കാണുമ്പോള്‍ നല്ല തടിയുള്ളതായി തോന്നും” ലക്ഷ്മി പറയുന്നു. സൗന്ദര്യം എന്ന സങ്കല്‍പ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് ലക്ഷ്മിയുടെ ഉത്തരമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. മറ്റുള്ളവരെ പൊസിറ്റീവ് ആക്കുക എന്നതിലാണ് ഒരാളുടെ സൗന്ദര്യം. മറ്റൊരാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടര്‍ത്താനായാല്‍ അതു വലിയ നേട്ടമല്ലേ? ബാഹ്യസൗന്ദര്യം അത്ര പ്രധാനമല്ല.” എന്നാണ് ലക്ഷ്മി പറയുന്നത്.