‘മലയാളികള്‍ എന്നെ ഒരിക്കലും ഒരു സെലിബ്രിറ്റി ആയി പരിഗണിച്ചിട്ടേയില്ല’ വിശേഷങ്ങളുമായി ലക്ഷ്മി നക്ഷത്ര

പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി അവതാരക ലക്ഷ്മി നക്ഷത്ര. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ലിമോസിന്‍ 330 എല്‍ഐ എം സ്‌പോര്‍ട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്ന് താരം ഗാരിജിലെത്തിച്ചത്. തന്റെ സ്വപ്‌ന…

lakshmi nakshathra new bmw

പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി അവതാരക ലക്ഷ്മി നക്ഷത്ര. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ലിമോസിന്‍ 330 എല്‍ഐ എം സ്‌പോര്‍ട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്ന് താരം ഗാരിജിലെത്തിച്ചത്. തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.

‘കുട്ടിക്കാലത്ത് ഒരു സിനിമയില്‍ ബി.എം.ഡബ്ലിയു കാറ് കണ്ടപ്പോള്‍ തുടങ്ങിയ മോഹമാണ്. അത് സ്വന്തമാക്കാന്‍ പറ്റുമെന്ന് കരുതിയിട്ടേയില്ല. നമ്മളില്‍ നിന്നു വളരെ ദൂരെ ദൂരെ ദൂരെയുള്ള കാര്യങ്ങളാണല്ലോ ഇതൊക്കെ. ഞാന്‍ പൊതുവേ ലക്ഷ്വറി കാണിക്കുന്ന ആളുമല്ല. അച്ഛന്‍ ആദ്യം വാങ്ങിയ കാര്‍ മാരുതി 800 ന്റെ ഒരു പഴയ മോഡല്‍ സെക്കന്‍ഡ് ഹാന്‍ഡാണ്, ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍.

അതിന്റെ മുന്നില്‍ ഞാന്‍ പാവക്കുട്ടിയെയുമൊക്കെ പിടിച്ച് വലിയ അഭിമാനത്തോടെ ഫോട്ടോയെടുക്കാന്‍ നിന്നിട്ടുണ്ട്. അതേ പോലെ കാറില്‍ പോകുമ്പോള്‍ ഞാന്‍ എല്ലാവരെയും നോക്കും, എന്നെ ആരെങ്കിലും നോക്കുന്നുണ്ടോയെന്ന്. പിന്നീട് വീട്ടില്‍ വന്നതില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് അച്ഛന്‍ വാങ്ങിയ ഹ്യുണ്ടായ് creta ആണ്.

കഴിഞ്ഞതിനു മുന്നത്തെ വര്‍ഷം അച്ഛന് പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു സാന്‍ട്രോ സമ്മാനിച്ചിരുന്നു. അങ്ങനെയിരിക്കെയാണ്, ഞാന്‍ അധ്വാനിച്ചുണ്ടാക്കി കൂട്ടിവച്ച കാശില്‍ നിന്ന് അച്ഛനും അമ്മയ്ക്കും വിഷുക്കൈനീട്ടമായി ബി.എം.ഡബ്ലിയു വാങ്ങണം എന്നു തീരുമാനിച്ചത്.

ദൈവാദീനവും പരിശ്രമവും ചേര്‍ന്നപ്പോള്‍ അത് സാധ്യമായി. നന്ദി പറയാനുള്ളത് എന്നെ പിന്തുണച്ച, സ്‌നേഹിച്ച പ്രേക്ഷകരോടാണ്. അവര്‍ നല്‍കിയ കരുത്താണ് എന്നെ ഇവിടെ എത്തിച്ചത്. മലയാളികള്‍ എന്നെ ഒരിക്കലും ഒരു സെലിബ്രിറ്റി ആയി പരിഗണിച്ചിട്ടേയില്ല. അവരുടെ വീട്ടിലെ ഒരു അംഗമാണ് ഞാന്‍. അത് അഭിമാനത്തോടെ പറയാനാകും”. – ലക്ഷ്മി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 3 സീരിസ്. 1998 സിസി പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.2 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയര്‍ന്ന വേഗം 250 കിലോമീറ്റാണ്. ഏകദേശം 56.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.