പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ 

Follow Us :

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്, എന്നാൽ ഇതിൻെറ പേരിൽ നിരവധി വിമർശന൦ ലക്ഷ്മിക്ക് ലഭിക്കുകയും ചെയുന്നുണ്ട് അതിന്റെ കാരണം ലക്ഷ്മി ഒരു കാർ വാങ്ങിയ വിവരം സോഷ്യൽ മീഡിയയുമായി പങ്കുവെച്ചിരുന്നു, തന്റെ ​​ഗ്യാരേജിലേക്ക് പുതിയൊരു കാർ  കൂടി എത്തിയ സന്തോഷമാണ് പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചത് ,ഏറ്റവും പുതിയതായി വാങ്ങിയ വാഹനം മഹേന്ദ്രയുടെ താറാണ്.

കറുപ്പ് നിറത്തിലുള്ള താറിന്റെ മുന്നിൽ സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ്  സന്തോഷം ലക്ഷ്മി പങ്കുവെച്ചത്. എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു ലക്ഷ്മി നക്ഷത്ര.ലക്ഷ്മിയുടെ പുത്തൻ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റാർ മാജിക്കിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തി. എന്നാൽ ഒരു വിഭാ​ഗം ആളുകൾ കൊല്ലം സുധിയുടെ പേരിൽ ലക്ഷ്മിയെ പരി​ഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്

കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലം ഉപയോ​ഗിച്ചാണ് ലക്ഷ്മി പുതിയ വാഹനം സ്വന്തമാക്കിയത് എന്ന തരത്തിൽ പരിഹസിച്ചുള്ളതായിരുന്നു ഈ കമന്റുകൾ. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിവരങ്ങൾ കൂടുതലായും  ലക്ഷ്മിയുടെ യുട്യൂബ് ചാനൽ വഴിയാണ് ആരാധകർ അറിയാറുള്ളത്. കഴിഞ്ഞ ദിവസം സുധിയുടെ വസ്ത്രത്തിലെ ​ഗന്ധം ദുബായിൽ വെച്ച് പെർഫ്യൂമാക്കി മാറ്റിയതിന്റെ വീഡിയോ ലക്ഷ്മി പങ്കിട്ടിരുന്നു.