മലയാളം ന്യൂസ് പോർട്ടൽ
Film News

ഇനി ഈ വഴിക്ക് മേലിൽ വന്നു പോകരുത്, സീരിയലിൽ നിന്നും നടി ലക്ഷ്മി പ്രമോദിനെ പുറത്താക്കി

ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത റംസിയുടെ  മരണവുമായി ബന്ധപ്പെട്ട് നടി ലക്ഷ്മി പ്രമോദിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ സഹോദരൻ ആയിരുന്നു റംസിയുടെ കാമുകൻ, ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് ലക്ഷ്മി ആയിരുന്നു, റംസി ഗർഭിണി ആയപ്പോൾ അബോർഷൻ ചെയ്യാൻ കൊണ്ട് പോയതും റംസിയെ പ്രേരിപ്പിച്ചതും ലക്ഷ്മി ആയിരുന്നു, തങ്ങളുടെ മകളുടെ മരണത്തിനു ഉത്തരവാദി ലക്ഷ്മി ആണെന്നാണ് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ നടിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഈയൊരു സാഹചര്യത്തിൽ സീരിയലുകളിൽ നിന്നും നടിയെ പുറത്താക്കി എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. കഴിഞ്ഞദിവസം ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിന്റെ ശബ്ദ സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നാണ് താരത്തെ പുറത്താക്കിയത് മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയെന്നും അണിയറപ്രവർത്തകർ പറയുന്നു.

അതേസമയം ആത്മഹത്യ പ്രേരണ കുറ്റം വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തി എന്നി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രണ്ട് ദിവസത്തിനകം വീണ്ടു ചോദ്യം ചെയ്യും.ഇവര്‍ റംസിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങള്‍ പരിശോധിച്ചുവരികയാണന്നും പൊലീസ് പറയുന്നു.

Related posts

പുതിയ വഴികൾ തേടി നടി ലക്ഷ്മി പ്രമോദും ഭർത്താവും

WebDesk4