ഭർത്താവിനൊപ്പം സന്തോഷം കേക്ക് മുറിച്ചാഘോഷിച്ച് ലക്ഷ്മി, ആശംസ നേർന്ന് ആരാധകർ

പണ്ടത്തെ കണ്ണീർ കഥാപാത്രങ്ങളെക്കാളും സീരിയൽ പ്രേമികൾക്ക് ഇപ്പോൾ പ്രിയം വില്ലത്തി അല്ലെങ്കിൽ വില്ലനായി എത്തുന്ന കഥാപാത്രങ്ങളോടാണ്. അത്തരത്തിൽ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരു വില്ലത്തിയാണ് ലക്ഷ്മി പ്രമോദ്. പരസ്പരം എന്ന പരമ്പരയിലെ…

പണ്ടത്തെ കണ്ണീർ കഥാപാത്രങ്ങളെക്കാളും സീരിയൽ പ്രേമികൾക്ക് ഇപ്പോൾ പ്രിയം വില്ലത്തി അല്ലെങ്കിൽ വില്ലനായി എത്തുന്ന കഥാപാത്രങ്ങളോടാണ്. അത്തരത്തിൽ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരു വില്ലത്തിയാണ് ലക്ഷ്മി പ്രമോദ്. പരസ്പരം എന്ന പരമ്പരയിലെ സ്മൃതി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിൽ എല്ലാം വില്ലത്തിയായിട്ടാണ് ലക്ഷ്മി പ്രമോദ് എത്താറുള്ളത്.ഷോർട്ട് ഫിലിമുകളിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിത ആകുന്നത്. അസർ മുഹമ്മദാണ് ലക്ഷ്മിയുടെ ജീവിത നായകൻ. കൊല്ലത്ത് റംസി ആത്മഹത്യാ ചെയ്ത സംഭവത്തിൽ ലക്ഷ്മിക്ക് നേരെ വൻ വിമർശനങ്ങൾ ആയിരുന്നു ഉയർന്നു വന്നത്, സംഭവുമായി ബന്ധപ്പെട്ട് ലക്ഷ്മിയുടെ പരമ്പരകളിൽ നിന്നും വരെ പുറത്താക്കി.

സോഷ്യൽ മീഡിയയിൽ നിന്നും ഒഴിവായി നിന്ന താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്, ഇപ്പോൾ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വീണ്ടും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്, പഴയ പോലെ വീണ്ടും ആരാധക പിന്തുണ നേടി തുടങ്ങിയിരിക്കുകയാണ് ലക്ഷ്മി,  കഴിഞ്ഞ ഇടയ്ക്കായിരുന്നു തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തം ലക്ഷ്മിയും കുടുംബവും ആഘോഷമാക്കിയത്. ലക്ഷ്മിയുടെയും ഭർത്താവിന്റെയും വിവാഹവാർഷികം ആയിരുന്നു കഴിഞ്ഞ ഇടയ്ക്ക്. വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ തന്നെയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. പ്രണയവിവാഹമായിരുന്നു ലക്ഷ്മിയുടേത്. അസറുമായുള്ള നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ലക്ഷ്മി വിവാഹിതയായത്. പരസ്പരം സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ലക്ഷ്മിയുടെ വിവാഹം. മികച്ച ഒരു കുടുംബജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.

അടുത്തിടെ താരം ഒരു പുതിയ ബിസിനസ് തുടങ്ങുന്ന കാര്യം പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു, താരത്തിനെതിരെ വലിയ വിമർശനം ആണ് അന്ന് ഉയർന്നു വന്നത്, പിന്നാലെ ലക്ഷ്മി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. റംസിയുടെ ഭർത്താവ് അസറിന്റെ സഹോദരൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആയിരുന്നു റംസിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത് . പിന്നീട് മാസങ്ങൾ പിന്നിട്ടപ്പോഴാണ്, ലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയയിൽ എത്തുന്നത്.പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ടും, പുതിയ ബിസിനെസ്സ് സംരംഭത്തെക്കുറിച്ചും ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരാധകരോടായി പറഞ്ഞിരുന്നു.