നമ്മളിൽ നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും ഭയപ്പെടേണ്ടതില്ല!

ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത റംസിയുടെ  മരണവുമായി ബന്ധപ്പെട്ട് നടി ലക്ഷ്മി പ്രമോദിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ സഹോദരൻ ആയിരുന്നു റംസിയുടെ കാമുകൻ, ഇവർക്ക്…

lakshmi pramod with her thoughts

ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത റംസിയുടെ  മരണവുമായി ബന്ധപ്പെട്ട് നടി ലക്ഷ്മി പ്രമോദിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ സഹോദരൻ ആയിരുന്നു റംസിയുടെ കാമുകൻ, ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് ലക്ഷ്മി ആയിരുന്നു, റംസി ഗർഭിണി ആയപ്പോൾ അബോർഷൻ ചെയ്യാൻ കൊണ്ട് പോയതും റംസിയെ പ്രേരിപ്പിച്ചതും ലക്ഷ്മി ആയിരുന്നു, തങ്ങളുടെ മകളുടെ മരണത്തിനു ഉത്തരവാദി ലക്ഷ്മി ആണെന്നാണ് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Lakshmi Pramod new business
Lakshmi Pramod new business

അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളിൽ നിന്നും ലക്ഷ്മിയെ പുറത്താക്കിയിരുന്നു. ഇതും വലിയ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി ഈ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷം ആകുകയും ചെയ്തിരുന്നു. കുറച്ച് നാളുകളായി ലക്ഷ്മി എവിടെ ആണെന്ന ചോദ്യങ്ങൾ പ്രേഷകരുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ശേഷം താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി. ഇപ്പോൾ ഈ പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായ് മനസ്സ് തുറക്കുകയാണ് ലക്ഷ്മി. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങൾ ആയിരുന്നു കഴിഞ്ഞ അഞ്ച് മാസ കാലം. സോഷ്യൽ മീഡിയയിൽ പോലും കടുത്ത ആക്രമണങ്ങൾ എനിക്ക് നേരെ ഉണ്ടായി. അപ്പോഴെല്ലാം എനിക്ക് വേണ്ട പിന്തുണനൽകി എന്റെ കൂടെ നിന്നത് എന്റെ വീട്ടുകാർ ആയിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതൽ വിഷമം തോന്നിയത് എന്റെ ഒന്നും അറിയാത്ത കുഞ്ഞിനെ പോലും മോശമായി പറഞ്ഞപ്പോൾ ആണ്. സോഷ്യൽ മീഡിയയിൽ കൂടി ആണെങ്കിൽ പോലും എന്നെ എന്തും പറഞ്ഞോട്ടെ. പക്ഷെ എന്റെ കുഞ്ഞിനെ പറഞ്ഞപ്പോൾ ഒരു ‘അമ്മ എന്ന നിലയിൽ എനിക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല.

എന്റെ പേരിൽ അപവാദങ്ങൾ പ്രചരിപ്പിച്ചവരോട് തനിക്ക് ഒന്നും പറയാനില്ല. ഒരുപക്ഷെ ഞാൻ ഒരു നടി അല്ലായിരുന്നുവെങ്കിൽ ഈ കാര്യങ്ങൾ ആരും തന്നെ അറിയാൻ പോകുന്നില്ലായിരുന്നു. കാരണം ഒരു നടിയുടെ ടാഗ് എനിക്ക് ഉള്ളത് കൊണ്ടാണ് എന്റെ നേർക്ക് ഇത്രയേറെ ആക്രമണങ്ങൾ ഉണ്ടായത്. ഇത്രയും കാലം ലക്ഷ്മി മൗനം പാലിച്ചിരുന്നു. ഇനിയും എനിക്ക് അത് തന്നെയാണ് ഇഷ്ട്ടം. നിയമം അതിന്റെ വഴിയ്ക്ക് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതും. ഈ നാട്ടിലെ നിയമത്തിനോട് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്. അത് കൊണ്ട് തന്നെ കേസിനോട് ഞാൻ പൂർണമായും സഹകരിക്കുന്നുമുണ്ട്. തെറ്റ് ചെയ്തത് ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. കാലം അത് തെളിയിക്കുക തന്നെചെയ്യും . നമ്മൾ ഒരു കാര്യം ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന കാര്യത്തിൽ നമ്മൾക്ക് വിശ്വാസം ഉണ്ടെകിൽ മറ്റുള്ളവർ നമ്മളെ കുറിച്ഛ് എന്ത് പറഞ്ഞാലും നമ്മൾ പേടിക്കേണ്ട കാര്യം ഇല്ല.

പുതിയ ഒന്ന് രണ്ടു പ്രൊജെക്ടുകൾ ഒക്കെ വന്നിട്ടുണ്ട്. എന്നാൽ അതൊന്നും ഞാൻ സ്വീകരിച്ചില്ല. കാരണം പഴ്സണലി എനിക്ക് ഒരു ചെറിയ ബ്രേക്കിന്റെ ആവിശ്യം ഉണ്ട്. അത് കൊണ്ട് തന്നെ പുതിയ ഓഫറുകൾ വന്നപ്പോൾ അതൊക്കെ തൽക്കാലത്തേക്ക് ഒഴിവാക്കി വിട്ടിരിക്കുകയാണ്. ലക്ഷ്‌മി പറഞ്ഞു.