ചവിട്ടി തേച്ചപ്പോള്‍ വാശിയായി…! ബിഗ്‌ബോസ് വീട്ടില്‍ 100 ദിവസം നിന്നിട്ടേ പോകൂ എന്ന് ലക്ഷ്മിപ്രിയ!!

മലയാളി കുടുംബ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്. മത്സരം അതിന്റെ അവസാന നാളുകളിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വിജയ കിരീടം ആര് ചൂടും എന്നതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം.…

മലയാളി കുടുംബ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്. മത്സരം അതിന്റെ അവസാന നാളുകളിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വിജയ കിരീടം ആര് ചൂടും എന്നതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന്റെ വിജയി ആകുന്നതിനെ കുറിച്ച് ഷോയിലെ കണ്ടസ്റ്റന്റ് ആയ ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിന്നറാകണം എന്ന ആഗ്രഹം തനിക്ക് ഇല്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

ഇപ്പോള്‍ ഷോയില്‍ നടന്ന വീക്കിലി ടാസ്‌കിന്റെ ഇടവേള സമയത്താണ് താരം ഇങ്ങനെ സംസാരിച്ചത്. തനിക്ക് ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന്റെ വിജയി ആകണം എന്നില്ല എന്നും അതേസമയം, 100 ദിവസം ഹൗസില്‍ നില്‍ക്കണം എന്നുമാണ് ആഗ്രഹം എന്നും ലക്ഷ്മി പ്രിയ പറയുന്നു. ഇവിടെ നൂറ് ദിവസം നില്‍ക്കുക എന്നത് തന്റെ ആഗ്രഹവും സ്വപ്‌നമാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ആദ്യമൊന്നും അങ്ങനേയും ഇല്ലായിരുന്നു എന്നും എന്നാല്‍ തനിക്ക് എതിരെയുള്ള

ചവിട്ടി തേക്കലുകളും അടിച്ചമര്‍ത്തലുകളും വന്നപ്പോള്‍ വാശിയായെന്നും താരം പറയുന്നുണ്ട്. അതേസമയം, ഷോയിലെ മറ്റ് മത്സാര്‍ത്ഥികളെ പോലെതന്നെ ശക്തയായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ. ഷോയില്‍ വെച്ച് താരം പറഞ്ഞ ചില കാര്യങ്ങള്‍ പുറത്ത് വലിയ തോതില്‍ ലക്ഷ്മിപ്രിയയെ ഡീഗ്രേഡ് ചെയ്യുന്ന തരത്തിലേക്ക് മാറിയിരുന്നു.

ഇതിന് എതിരെ താരത്തിന്റെ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. അതേസമയം, ബിഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന്റെ വിജയ് ആരാണെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഷോയുടെ ആരാധകരും പ്രിയപ്പെട്ടവരെ സപ്പോര്‍ട്ട് ചെയ്യുന്ന തിരക്കിലാണ്.