നിങ്ങള്‍ വല്ലാതെ ഭയക്കുന്നുണ്ട് ഈ സ്ത്രീയെ..! വന്നത് ഗെയിം കളിക്കാനാണ്.. മദര്‍ തെരേസയൊന്നുമല്ല..! കുറിപ്പ് വൈറലാകുന്നു

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് ലക്ഷ്മിപ്രിയ. താരം ഇപ്പോള്‍ മലയാള ടെലിവിഷന്‍ ഷോ ആയ ബിഗ്‌ബോസില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അതേസമയം, ഷോയില്‍ ലക്ഷ്മി സ്വീകരിക്കുന്ന നിലപാടുകളോട് പലരും വിയോജിപ്പ് പ്രകടിപ്പിച്ച്…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് ലക്ഷ്മിപ്രിയ. താരം ഇപ്പോള്‍ മലയാള ടെലിവിഷന്‍ ഷോ ആയ ബിഗ്‌ബോസില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അതേസമയം, ഷോയില്‍ ലക്ഷ്മി സ്വീകരിക്കുന്ന നിലപാടുകളോട് പലരും വിയോജിപ്പ് പ്രകടിപ്പിച്ച് ബിഗ്‌ബോസ് ഹൗസിന് അകത്തും പുറത്തും രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഇവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഷോയില്‍ എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയൊന്നുമല്ലെന്നും ബിഗ്‌ബോസ് ഹൗസില്‍ ഗെയിം കളിക്കാനാണ് വന്നത് എന്നും കുറിപ്പില്‍ പറയുന്നു… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…ഇവര്‍ ബിഗ്‌ബോസ് ഹൗസില്‍ ഗെയിം കളിക്കാനാണ് വന്നത്. അത് നല്ലരീതിയില്‍ കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്തു തന്നെ കളിക്കുന്നുമുണ്ട്, എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയൊന്നുമല്ല.

നിങ്ങള്‍ വല്ലാതെ ഭയക്കുന്നുണ്ട് ഈ സ്ത്രീയെ ! ഭയപ്പാട് ഒളിച്ചുവയ്ക്കാന്‍ കഴിയാത്ത ജാള്യതയായി മാറുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സൈബറിടങ്ങളിലെ ഒളിപ്പോരാളികള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുന്നുണ്ട്. അതിനു പതിവ് പണിയായുധങ്ങളായ അസഭ്യവും അധിക്ഷേപവും നുണക്കഥകളുമിട്ട് നിലം നന്നായി കിളച്ചു മറിക്കുന്നുണ്ട്. ലക്ഷ്മി ആ ഷോയില്‍ പോയത് രാജാ ഹരിശ്ചന്ദ്രയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുവാനല്ല. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാനും വീണിടം വിഷ്ണുലോകമാക്കാനും എങ്ങനെ വീണാലും നാലു കാലില്‍ വന്ന് നില്ക്കാനും കഴിയുന്ന കഴിവ് ഉണ്ടെന്നു തെളിയിക്കാനാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു. അതുകൊണ്ട് ഗ്യാസ് വിഷയവും പഴഞ്ചൊല്ല് വിഷയവും മാത്രംപൊക്കിപ്പിടിച്ച് ലക്ഷ്മി പ്രിയയ്‌ക്കെതിരെ പട പുറപ്പാട് നയിക്കുന്നവര്‍ തീര്‍ത്തും വിഡ്ഢികള്‍.


മുറിപ്പെടുത്തുന്ന ഭൂതകാലത്തെ ഊര്‍ജ്ജമായി സ്വീകരിച്ച ഒരുവള്‍ക്ക് മുന്നില്‍ ജയിക്കാന്‍ ഏതൊരു ആര്‍മിക്കാര്‍ക്കും കൂട്ടുപ്പിടിക്കേണ്ടി വരിക അധിക്ഷേപങ്ങളെയും ട്രോളുകളെയും ആയിരിക്കും. നിലപാടുള്ള ഒരു പെണ്ണൊരുത്തിക്ക് മുന്നില്‍ പിടിച്ചു നില്ക്കണമെങ്കില്‍ PR ടീമുകള്‍ക്ക് പുറത്ത് ഇങ്ങനെ തരംതാണ ഗെയിമും സ്ട്രാറ്റജിയും കളിക്കേണ്ടി വരുന്ന ജാള്യതയാണ് നമ്മള്‍ പല പേജുകളിലും കാണുന്ന സ്ത്രീ നവോത്ഥാന കൂലിപ്പട്ടാളത്തിന്റെ ലക്ഷ്മി പ്രിയയ്ക്കെതിരെയുള്ള പടയൊരുക്കവും കുലസ്ത്രീ ചാപ്പകുത്തലുമൊക്കെ .

മറ്റുള്ള കണ്ടസ്റ്റന്റുകള്‍ എന്തു കാണിച്ചാലും അതൊക്കെ സ്ട്രാറ്റജിയാണെന്നും അതിനാല്‍ ഗെയിമിനെ ഗെയിമായിട്ട് കാണൂ എന്ന് പറയുന്നവരും ഫെയര്‍ ഗെയിം എന്നൊന്ന് ബിഗ് ബോസ് ഷോയില്‍ ഇല്ലായെന്ന് വാദിക്കുന്നവരും ഒക്കെ ഒറ്റക്കെട്ടായി നില്ക്കുന്നത് ഒരൊറ്റ കാര്യത്തിലാണ് – അത് ലക്ഷ്മി പ്രിയയ്‌ക്കെതിരെ ശബ്ദിക്കാനും അധിക്ഷേപിക്കാനും മാത്രമാണ്. ഇവര്‍ അകത്ത് എത്രയൊക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്താലും അതിനെയൊക്കെ പാടെ അവഗണിച്ച് പുറത്ത് ഇവരെ കുറിച്ച് നെഗറ്റീവ് മാത്രം പറയുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക – ഗുണമുള്ള മാവിനെ കൂടുതല്‍ കല്ലെറിയല്‍ കിട്ടൂ!