സ്‌നേഹിച്ചവരും സഹായിച്ചവരും ചതിച്ചു..! തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്!!

നാടക കലയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തും പിന്നീട് സിനിമാ ലോകത്തേക്കും എത്തിയ നടിയാണ് ലക്ഷ്മി പ്രിയ. ഒരു എഴുത്തുകാരി കൂടിയായി അറിയപ്പെടുന്ന താരം ഇപ്പോള്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ എന്ന മലയാളം ടെലിവിഷന്‍ റിയാലിറ്റി…

നാടക കലയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തും പിന്നീട് സിനിമാ ലോകത്തേക്കും
എത്തിയ നടിയാണ് ലക്ഷ്മി പ്രിയ. ഒരു എഴുത്തുകാരി കൂടിയായി അറിയപ്പെടുന്ന താരം ഇപ്പോള്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ എന്ന മലയാളം ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ബിഗ്ഗ് ബോസ്സ് ഹൗസിലെ നിലവിലുള്ള മത്സരാര്‍ത്ഥികളില്‍ ശക്തയായ സ്ത്രീ സാന്നിധ്യമാണ് ലക്ഷ്മി പ്രിയ.

മത്സരം അതിന്റെ അവസാന നാളുകൡലേക്ക് എത്തിനില്‍ക്കുമ്പോള്‍ താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയേഷാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ലെന്ന് കാണിച്ചാണ് അദ്ദേഹം ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് ഹൗസില്‍ വെച്ച് വലിയ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട താരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഷോയില്‍ നിന്ന് പുറത്ത് പോകണം എന്ന് പറഞ്ഞ് ഒരുപാട് വിഷമിച്ചിരുന്നു.

ഷോയിലെ മറ്റ് മത്സാര്‍ത്ഥികളുമായി വലിയ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ റിയാസ് എന്ന് പേരുള്ള കണ്ടസ്റ്റെന്റ്ിനോട് നടി പറഞ്ഞ വാക്കുകള്‍ അതിര് കടക്കുകയും ചെയ്തിരുന്നു.. ഈ സാഹചര്യത്തില്‍ താരത്തിന് എതിരെ ഡീഗ്രേഡിംഗും ശക്തമായി നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ കുറിപ്പുമായി ഭര്‍ത്താവ് ജയേഷ് രംഗത്ത് എത്തിയിരിക്കുന്നത്.

ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ലെന്നും സ്‌നേഹിച്ചവരും സഹായിച്ചവരും അവരെ ചതിക്കുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം കുറിയ്ക്കുന്നു. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയ വ്യക്തിയാണ് ലക്ഷ്മിപ്രിയ. അങ്ങനെയാണ് താരം ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചത് എന്ന് കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നു.

കടങ്ങള്‍ വീട്ടി… സഹോദരങ്ങളെ പഠിപ്പിച്ചു…18-ാം വയസ്സില്‍ ആണ് ലക്ഷ്മി ജയേഷിന്റെ ജീവിതസഖിയാകുന്നത്.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നുപോലെ നോക്കും എന്ന് ജയേഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു. ദൈവം കൂടെയുണ്ട്..പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെക്കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല …കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കുമുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്.