മറ്റുള്ളവർ കഴിച്ച പാത്രം കഴുകാനും ബാത്രൂം കഴുകാനും എന്നെ കിട്ടില്ല, ബിഗ്‌ബോസിലേക്ക് ക്ഷണിച്ച ലക്ഷ്മിയുടെ പ്രതികരണം കേട്ട് ഞെട്ടി ആരാധകർ

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് ലക്ഷ്മി മേനോൻ, ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിൽ കൂടി ലക്ഷ്മിയെ മലയാളികൾക്കും പരിചയമാണ്. ലക്ഷ്മി തമിഴ് ബിഗ്‌ബോസ് സീസൺ നാലിൽ ഉണ്ടാകും എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ്…

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് ലക്ഷ്മി മേനോൻ, ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിൽ കൂടി ലക്ഷ്മിയെ മലയാളികൾക്കും പരിചയമാണ്. ലക്ഷ്മി തമിഴ് ബിഗ്‌ബോസ് സീസൺ നാലിൽ ഉണ്ടാകും എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു, എന്നാൽ ഇപ്പോൾ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് ലക്ഷ്മി പ്രതികരണം അറിയിച്ചത്.

‘ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ട’ എന്നുമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. അതേസമയം ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. എന്നാല്‍ താരത്തിന്റെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു.
പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി ലക്ഷ്മി പറഞ്ഞു.

കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ്‌ബോസ് ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പുകള്‍ വന്ന സാഹചര്യത്തിലാണ് ലക്ഷ്മി മേനോന്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.