ബിഗ് ബോസിലെ യഥാര്‍ത്ഥ വിന്നര് താനാണ്! എല്ലാം അറിയുന്ന ആളാകണം വിജയി!! ലക്ഷ്മിപ്രിയ

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ ടെലിവിഷന്‍ ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ഷോയില്‍ ചരിത്ര വിജയം സ്വന്തമാക്കി ദില്‍ഷ പ്രസന്നനാണ് വിജയിയായത്. നാലാം സ്ഥാനം നടി ലക്ഷ്മി പ്രിയയ്ക്കായിരുന്നു. ഫിനാലെയ്ക്കായി 6…

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ ടെലിവിഷന്‍ ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ഷോയില്‍ ചരിത്ര വിജയം സ്വന്തമാക്കി ദില്‍ഷ പ്രസന്നനാണ് വിജയിയായത്. നാലാം സ്ഥാനം നടി ലക്ഷ്മി പ്രിയയ്ക്കായിരുന്നു. ഫിനാലെയ്ക്കായി 6 മത്സരാര്‍ഥികളാണ് അവശേഷിച്ചിരുന്നത്.

നൂറ് ദിനങ്ങള്‍ ഷോയില്‍ നില്‍ക്കണമെന്ന് സ്വ്പനം യാഥാര്‍ഥ്യമാക്കിയാണ് ലക്ഷ്മി പുറത്തിറങ്ങിയത്. തുടക്കത്തില്‍ ലക്ഷ്മിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സഹ മത്സരാര്‍ത്ഥികളോട് ലക്ഷ്മിക്കുള്ള പെരുമാറ്റം കണ്ടതോടെ ആരാധകരുടെ എണ്ണം കുറയുകയായിരുന്നു. ഏറ്റവും കൂടുതല്‍ തവണ എവിക്ഷനില്‍ നിന്നതും ലക്ഷ്മിയായിരുന്നു.

ലക്ഷ്മി ലക്ഷ്മി ആയിട്ട് തന്നെയാണ് ഈ നൂറു ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്നത്. തനിക്ക് പറയാനുള്ളത് ആരോടാണെങ്കിലും ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയശേഷം ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് തനിക്ക് അവിടെ നില്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് തന്നെ വാശിയായി 100 ദിവസം അവിടെ തികയ്ക്കണമെന്ന്.

ദില്‍ഷയാണ് ബിഗ് ബോസിലെ യഥാര്‍ത്ഥ വിന്നര്‍ എന്ന് പറയാന്‍ പറ്റില്ല. കാരണം ഒരു മനുഷ്യന്‍ കടന്നുപോവേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടോ, ഒറ്റയ്ക്കുള്ള ഒരു ഗെയിം ആയിരുന്നോ, ഇതൊക്കെ പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. ആര് തളര്‍ന്നുപോയാലും ഞാന്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പല കാര്യങ്ങളിലൂടെ ദിലു കടന്നു പോയിട്ടില്ലല്ലോ.

കുക്ക് ചെയ്യാന്‍ അറിയാവുന്ന, ക്ലീന്‍ ചെയ്യാന്‍ അറിയാവുന്ന, ഗെയിം കളിക്കുന്ന അങ്ങനെ എല്ലാം അറിയുന്ന ആളായിരിക്കണം വിന്നര്‍. അപ്രകാരം എനിക്ക് തോന്നുന്നത് ഞാനായിരുന്നു വിന്നര്‍ ആകേണ്ടിയിരുന്നത് എന്നാണ്. പക്ഷേ പ്രേക്ഷകരുടെ അഭിപ്രായം അങ്ങനെ ആയിരുന്നു. എങ്കിലും എനിക്ക് ആ വീട് നന്നായി മിസ്സ് ചെയ്യുമെന്നും ലക്ഷ്മി പറയുന്നു.

ദില്‍ഷയെയും റോബിനെയും ഒരുപാട് ഇഷ്ടമാണ്. ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതും അവരെയാണ്. ദിലുവിനെക്കാള്‍ ഏറ്റവും ഇഷ്ടം കൂടുതല്‍
റോബിനോടാണ്. ദില്‍ഷ മനസ്സിലാക്കിയതിനെക്കാള്‍ അപ്പുറം താന്‍ റോബിനെ മനസ്സിലാക്കിയിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറയുന്നു.