ദില്‍ഷയുമായുള്ള വിവാഹം എന്നാണെന്ന് റോബിനോട് ലക്ഷ്മി പ്രിയ; ഡോക്ടറുടെ മറുപടി ഇങ്ങനെ

ബിഗ്‌ബോസ് സീസണ്‍ 4 മലയാളത്തിലെ ടൈറ്റില്‍ വിന്നര്‍ ഇത്തവണ വനിതാ മത്സരാര്‍ത്ഥിയായ ദില്‍ഷ പ്രസന്നന്‍ ആണ്. ഹൗസിലെ ദില്‍ഷ- റോബിന്‍ കോമ്പോ ഏറെ ചര്‍ച്ചയായിരുന്നു. ഇവരുടെ വിവാഹം എന്നായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയും നടിയുമായ ലക്ഷ്മി പ്രിയയും ഇതേ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഡോ. റോബിനോടാണ് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനിടെ ലക്ഷ്മി പ്രിയ ചോദിച്ചത്. ‘നമുക്ക് ഇപ്പോള്‍ ഇങ്ങനെയങ്ങു പോകാം. നടക്കേണ്ടതെല്ലാം നടക്കേണ്ട സമയത്ത് നടക്കും എന്നായിരുന്നു റോബിന്‍ ലക്ഷ്മിയോട് പറഞ്ഞത്.

തനിക്കവിടെ ഏറ്റവും കൂടുതലിഷ്ടം റോബിനെയാണെന്നും ദില്‍ഷ മനസിലാക്കിയതില്‍ കൂടുതല്‍ താന്‍ അവനെ മനസിലാക്കിയിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം തനിക്ക് കിട്ടിയ പ്രേക്ഷക പിന്തുണ കാണുമ്പോള്‍ താന്‍ ആയിരുന്നു വിന്നറാവേണ്ടിയിരുന്നതെന്നാണ് തോന്നുന്നതെന്നും ലക്ഷ്മി പറഞ്ഞു.

ബ്ലെസ്ലി വിവാദത്തിലും താരം പ്രതികരിക്കുകയുണ്ടായി. തന്നെ കണ്ടു പഠിക്കണം, താനിങ്ങനെയാണ് എന്നൊക്കെ പറഞ്ഞു വന്നിട്ടുള്ള ഒരാളിന്റെ മുഖം മൂടി ഊര്‍ന്നു വീഴുന്നതാണ് നമ്മള്‍ പിന്നീട് കണ്ടത്. എനിക്ക് ഒന്നും ഉള്‍ക്കൊള്ളാനേ പറ്റിയിട്ടില്ല.

ഞാനെന്തെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അതു ബ്ലെസ്ലിയുടെ പെരുമാറ്റത്തില്‍ ആണ്. എന്റെ കുഞ്ഞനിയനായി സ്നേഹിച്ച ഒരു കുട്ടിയാണ്. അതെന്നെ വല്ലാതെ മുറിവേല്‍പ്പിക്കുകയും വേദനിപ്പിക്കുകയും ഇപ്പോഴും എന്നെ സങ്കടപ്പെടുത്തുന്നു. ബിഗ്ബോസ് പോലൊരു മഹനീയമായ ഷോയില്‍ 100 ദിവസത്തില്‍ ബ്ലെസ്ലിയെ പോലൊരാള്‍ കേവലം പിആര്‍ വര്‍ക്കുകൊണ്ട് മാത്രം നിലനിന്നു എന്നത് എനിക്ക് ഭയങ്കരമായി വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേര്‍ത്തു.

Previous articleപോക്‌സോ കേസ്; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ തള്ളി
Next articleചെക്ക് ഷര്‍ട്ടിലും ഷോര്‍ട്‌സിലും തിളങ്ങി നടി മാളവിക മേനോന്‍; വൈറലായി ചിത്രങ്ങള്‍