മോഹന്‍ലാല്‍ അഭിനയിക്കാതെ വെറുതെ വന്ന് നിന്നിട്ട് പോകുന്നു, ഇത് ശരിയാകില്ലെന്ന് സിദ്ധിഖിനോട് പറഞ്ഞു, ലാല്‍

വിയറ്റ്‌നാം കോളനി എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാനാവില്ല. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന് ഇപ്പോഴും മധുരപതിനേഴഴകാണ്. സിദ്ധീഖ് ലാല്‍ ജോഡികളുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും, ജോസഫായി ഇന്നസെന്റും തകര്‍ത്തഭിനയിച്ച ചിത്രമാണ്.…

വിയറ്റ്‌നാം കോളനി എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാനാവില്ല. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന് ഇപ്പോഴും മധുരപതിനേഴഴകാണ്. സിദ്ധീഖ് ലാല്‍ ജോഡികളുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും, ജോസഫായി ഇന്നസെന്റും തകര്‍ത്തഭിനയിച്ച ചിത്രമാണ്. ഇപ്പോഴിതാ വിയറ്റ്നാം കോളനിയില്‍ മോഹന്‍ലാലും ഒന്നിച്ചുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് സിദ്ധീഖ് ലാല്‍ കൂട്ടുകെട്ടിലെ ലാല്‍.

ലാലിന്റെ വാക്കുകള്‍,

വിയറ്റ്‌നാം കോളനി സംവിധാനം ചെയ്യുന്ന സമയത്ത് ആദ്യ ദിവസം തന്നെ ലാല്‍ മോഹന്‍ലാലിന്റെ അഭിനയം പോരല്ലോ എന്ന് കരുതി. വെറുതെ വന്നു നില്‍ക്കുന്നു, പോകുന്നു. ഇത് ശെരിയാകുന്നില്ലാലോ എന്ന് സിദ്ധിക്കിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെയും അഭിപ്രായം അതാണ്. എന്നാല്‍ പിന്നീട് അത് സ്‌ക്രീനില്‍ കണ്ടപ്പോഴാണ് ഇതാണ് യഥാര്‍ത്ഥ അഭിനയം എന്ന് മനസിലായത്. അഭിനയിക്കാതെ അഭിനയിക്കുന്ന കലയാണ് മോഹന്‍ലാലിനുള്ളത്. അഭിനയത്തില്‍ താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതും മോഹന്‍ലാലിന്റെ അഭിനയത്തിന്റെ മാജിക് കണ്ടറിഞ്ഞാണ്. ലാലിനെ എവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ഇയാളാണെന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് തോന്നിക്കും. സംസാരിക്കുമ്പോളും അടുത്തിടപഴകുമ്പോളും അങ്ങനെയൊരു അടുപ്പം തോന്നും. എന്നാല്‍ അവിടെ നിന്നും പോന്നു കഴിഞ്ഞാല്‍ പിന്നെ യാതൊരു കോണ്ടാക്ടുമില്ല. പക്ഷെ കാണുമ്പോഴെല്ലാം അടുപ്പം തോന്നിക്കുന്ന ഒരു മാജിക് മോഹന്‍ലാലിലുണ്ട്. ഫാസിലിനൊപ്പം ധാരാളം ചിത്രങ്ങള്‍ ചെയ്തതു കൊണ്ട് വ്യക്തിപരമായ അടുപ്പമുണ്ട് മോഹന്‍ലാലിന്. ആ അടുപ്പം അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ്റ് ഡയറക്ടര്‍മാരോടും ഉണ്ട്.