ആ വാക്ക് കേട്ട് മമ്മൂക്ക പിന്മാറിയിരുന്നെങ്കിൽ ഒരിക്കലും മറവത്തൂർ കനവ് ഉണ്ടാകുമായിരുന്നില്ല

പ്രേക്ഷകർക്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് ലാൽ ജോസിന്റേതായി മലയാള സിനിമയിൽ ഉണ്ടായത്. ലാൽ ജോസ് എന്ന സംവിധയകാൻ കാരണം നിരവധി താരങ്ങളുടെ കരിയർ…

പ്രേക്ഷകർക്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് ലാൽ ജോസിന്റേതായി മലയാള സിനിമയിൽ ഉണ്ടായത്. ലാൽ ജോസ് എന്ന സംവിധയകാൻ കാരണം നിരവധി താരങ്ങളുടെ കരിയർ ആണ് ഉയർന്നിട്ടുള്ളത് എന്ന് പറയാം. ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ലാൽ ജോസിന് ആരാധകരും ഏറെയാണ്. ഇപ്പോഴിത് താരം തന്റെ പഴയകാല ഓര്മകൾ പങ്കുവെക്കുന്നതിനിടയിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മറവത്തൂർ കനവ് സിനിമ പിറന്നത് എങ്ങനെ അന്നാണ് ലാൽ ജോസ് പറഞ്ഞിരിക്കുന്നത്.

ഭൂതക്കണ്ണാടി സിനിമയുടെ ഡബ്ബിങ് ചെന്നൈയിൽ നടക്കുന്ന സമയം. ഡബ്ബിങ് നടക്കുന്ന ഒരു ദിവസം ഞാൻ മമ്മൂക്കയുടെ വീട്ടിൽ പോയി. അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്തിനെ ഞാൻ ബാബി എന്നാണ് വിളിക്കുന്നത്. അപ്പോൾ ബാബി എന്നോട് ചോദിച്ചു ലാലിന് ഒരുപാട് സുഹൃതുക്കൾ ഉണ്ട് അല്ലെ എന്ന്. ഞാൻ ഉണ്ട്, എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് എന്നും പറഞ്ഞു. അപ്പോൾ ബാബി അകത്ത് നിന്ന് ഒരു കത്ത് എടുത്ത് കൊണ്ട് വന്നു എന്നെ കാണിച്ചു. മമ്മൂക്കയ്ക്ക് വന്ന ഒരു കത്ത് ആയിരുന്നു അത്. ആ കത്ത് വായിച്ച് ശരിക്കും ഞാൻ ഞെട്ടി പോയി. കാരണം എന്നെ വളരെ മോശം ആക്കിയായിരുന്നു ആ കഥ എഴുതിയത്. തനിക്ക് ഒരു കഴിവും ഇല്ല എന്നും കോളേജിൽ പഠിക്കുന്ന കാലത്ത് പോലും ലാൽ ജോസിന് അവന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നുമൊക്കെ ആയിരുന്നു കത്തിൽ.

അത് കൊണ്ട് അവനെ വിശ്വസിച്ച് മമ്മൂക്ക അവൻ ചെയ്യാൻ പോകുന്ന സിനിമയ്ക് തലവെച്ച് കൊടുക്കരുത് അവൻ ഒരു കഴിവ് ഇല്ലാത്തവൻ ആണ് എന്നൊക്കെയായിരുന്നു ആ കത്തിൽ . അത് വായിച്ച് ഞാൻ ശരിക്കും ഞെട്ടി. കാരണം എനിക്ക് ഇത് പോലൊരു ശത്രു ഉണ്ടെന്നു ഞാൻ കരുതിയിരുന്നില്ല. എനിക്ക് വിഷമമായി എന്ന് എന്ന് കണ്ടപ്പോൾ മമ്മൂട്ടി ബാബിയെ വഴക്കു പറഞ്ഞു നീ എന്തിനാ ആ കത്ത് കൊടുത്തത് എന്ന് ചോദിച്ചു. ഈ ലോകത്ത് ഇങ്ങനെയും ആളുകൾ ഉണ്ടെന്നു ലാൽ തിരിച്ചറിയണം, അതിന് വേണ്ടിയാണ് ഞാൻ ആ കത്ത് കൊടുത്തത് എന്നാണ് ബാബി മറുപടി പറഞ്ഞത് . ആ കത്ത് മമ്മൂക്ക വിശ്വസിച്ചിരുന്നെങ്കിൽ എന്റെ ആദ്യ ചിത്രമായ മറവത്തൂർ കനവ് ഉണ്ടാകുമായിരുന്നില്ല എന്നുമാണ് ലാൽ ജോസ് പറഞ്ഞത്.