പോറലും ഉരസലുമൊക്കെയുണ്ടേലും റോളര്‍ കോസ്റ്ററായി റൈഡ് തുടരുന്നു- ലാല്‍ ജോസ്

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മലയാളത്തിന്റെ സ്വന്തം ലാല്‍ ജോസ്. സഹസംവിധായകനായിട്ടാണ് ലാല്‍ ജോസ് മലയാളത്തിലേക്ക് എത്തിയത്. 1998 ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ആരാധകരുടെ പ്രിയപ്പെട്ട…

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മലയാളത്തിന്റെ സ്വന്തം
ലാല്‍ ജോസ്. സഹസംവിധായകനായിട്ടാണ് ലാല്‍ ജോസ് മലയാളത്തിലേക്ക് എത്തിയത്. 1998 ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ആരാധകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറി.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലാല്‍ ജോസ്. ജീവിതത്തിലെ സന്തോഷങ്ങളും സാമൂഹ്യ വിഷയങ്ങളിലുമെല്ലാം താരം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ ആനിവേഴ്‌സറി സന്തോഷമാണ് താരം പങ്കുവച്ചത്. വിവാഹവാര്‍ഷികത്തിന് ലാല്‍ ജോസ് പങ്കുവച്ച ചിത്രവും പോസ്റ്റുമാണ് വൈറലാകുന്നത്.

വിവാഹഫോട്ടോയും പുതിയ ചിത്രവും പങ്കുവച്ചാണ് ലാല്‍ ജോസിന്റെ ഹൃദ്യമായ കുറിപ്പ്. അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കണ്‍ട്രോള്‍ അവളുടെ കയ്യിലായതിനാല്‍ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി.

ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളര്‍ കോസ്റ്റര്‍ രസത്തോടെ ഞങ്ങള്‍ റൈഡ് തുടരുന്നു. ലീന ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി. എന്നെ സഹിക്കുന്നതിന് നന്ദി.- എന്നാണ് ലാല്‍ജോസ് കുറിച്ചത്.

സിനിമാ ലോകത്തുനിന്നും നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്ന് എത്തിയത്. നടിമാരായ ദീപ്തി സതി, റീനു മാത്യു, ബീന ആന്റണി, പ്രജേഷ് സെന്‍, പ്രിയങ്ക നായര്‍ ഉള്‍പ്പടെ വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നിട്ടുണ്ട്.