Current Affairs

‘പാലാപ്പള്ളി തിരുപ്പള്ളി’ പാട്ടിനൊപ്പം കിടിലൻ പാചകവുമായി ലലേട്ടൻ

മോഹൻ ലാലിന് ഭക്ഷണത്തോടുള്ള പ്രിയം നമുക്ക് എല്ലാം അറിയാവുന്നതാണ്. ഭക്ഷണം ആസ്വദിക്കുക മാത്രമല്ല നല്ല ഭക്ഷണം ഉണ്ടാക്കുന്നതിലും മിടുക്കനാണ് താരം. പലപ്പോഴായി ആരാധകർക്ക് പുതിയ പാചക റെസിപ്പികൾ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിരോരു പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പാചകത്തിനൊപ്പം പാട്ടുമുണ്ട്.


പൃഥിരാജ് ചിത്രം കടുവലിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന പാട്ടിനൊപ്പം കിടിലൻ പാചകവുമായിട്ടാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ഫിറ്റ്‌നസ് ട്രെയിനർ ഡോക്ടർ ജെയ്‌സൺ പോൾസനൊപ്പമുള്ള വിഡിയോ ഇതിനൊടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.’കുക്കിങ് ടൈം വിത്ത് ആക്ടർ മോഹൻലാൽ’ എന്ന കുറിപ്പോടെയാണ് ഡോക്ടർ ജെയ്‌സൺ പോൾസൻ വിഡിയോ പങ്കുവെച്ചത്.

അതേ സമയം എലോണാണ് മോഹൻലാലിന്റെ പുറത്ത് വരാനിരിക്കുന്ന പുതിയ ചിത്രം . ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26ന് പ്രദർശനത്തിനെത്തും. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്.പേര് സൂചിപ്പിക്കുന്നത് പോലെ ഒറ്റയാൾ പോരാട്ടത്തിനാണ് മോഹൻ ലാൽ എത്തുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, മഞ്ജു വാ്യർ,സിദ്ദിഖ്, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago