ഒടുവിൽ രുഗ്മിണിയമ്മയുടെ കരച്ചിൽ ലാലേട്ടൻ കണ്ടു, സ്നേഹപ്രകടനവുമായി താരം

മലയാളികൾ എന്നെന്നും പ്രിയങ്കരനായ താരമാണ് മോഹൻ ലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല പ്രാവിശ്യം തലകുനിച്ചിട്ടുണ്ട്.മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍…

Mohanlal01

മലയാളികൾ എന്നെന്നും പ്രിയങ്കരനായ താരമാണ് മോഹൻ ലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല പ്രാവിശ്യം തലകുനിച്ചിട്ടുണ്ട്.മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ ആരംഭം കുറിച്ച മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ എന്ന അഭിനേതാവിനെ വളരെ വ്യത്യസ്തനാക്കുന്നത്. ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്.

mohanlal.1
mohanlal.1

അതെ പോലെ ഈ അടുത്ത സമയത്ത് മോഹൻ ലാലിനെ കാണണമെന്ന് പറഞ്ഞു കൊണ്ട് കുഞ്ഞുങ്ങളെ പോലെ കരയുന്ന ഒരു അമ്മുമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു.താരത്തിനെ കാണുവാൻ വേണ്ടി അപേക്ഷിച്ച ആ രുക്മിണിയമ്മയെ തിരഞ്ഞ് അവസാനം താരരാജാവിന്റെ സര്‍പ്രൈസ് വന്നിരിക്കുകയാണ്.നീണ്ട കുറെ നാളുകളായി തന്നെ കാണാൻ ആഗ്രഹിച്ച എൺപത് കാരിയായ അമ്മയെ വീഡിയോ കോൾ വിളിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.ലാലേട്ടന്റെ ഏറ്റവും വലിയ ആരാധികയാണെന്നും വെറും വീഡിയോ കോളിലൂടെയെങ്കിലും കണ്ടാൽ  മതിയെന്ന് പറയുന്ന വീഡിയോ  സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.അതിന് ശേഷമാണ് രുഗ്മിണിയമ്മയെ അത്ഭുതപ്പെടുത്തി കൊണ്ട്  വീഡിയോ കോള്‍ ചെയ്തതിന്റെ വീഡിയോ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിരിക്കുകയാണ്.

Mohanlal3
Mohanlal3

രുഗ്മിണിയമ്മ പൂങ്കുന്നത്തെ ഒരു അഗതി മന്ദിരത്തിലാണ് താമസിക്കുന്നത്.അതെ പോലെ ലിൻറെ ഏറ്റവും കടുത്ത ആരാധിക കൂടിയാണ് ഈ  അമ്മ. എന്തൊക്കെയാലും മോഹൻലാലും രുഗ്മിണിയമ്മയും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.കോവിഡ് മഹാമാരി എല്ലാം കഴിഞ്ഞിട്ട് നമ്മൾക്ക് നേരിട്ട് കാണാമെന്ന് മോഹൻലാൽ അമ്മയ്ക്ക് ഉറപ്പ് കൊടുക്കുന്ന വീഡിയോ ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയിരിക്കുകയാണ്.അതെ പോലെ വീട്ടിലേക്ക് വന്നാൽ എന്തും തരുമെന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ മോന് എന്താ വേണ്ടത് എന്നാണ് രുഗ്മിണിയമ്മ വളരെ നിഷ്‌കളതയോടെ ചോദിക്കുന്നത്.മോഹൻലാൽ ഫോണിൽ കൂടി വീഡിയോ കോൾ ചെയ്തത് ഒരു പാട് സന്തോഷമായെന്ന് രുഗ്മിണിയമ്മ വ്യക്തമാക്കുന്നു.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇരുവരെയും വീഡിയോ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.