Saturday, December 3, 2022
HomeFilm Newsലളിതം അതിസുന്ദരം മഞ്ജുവാര്യർ ചിത്രം ഏറ്റെടുത്ത് സിനിമ പ്രേമികൾ !!

ലളിതം അതിസുന്ദരം മഞ്ജുവാര്യർ ചിത്രം ഏറ്റെടുത്ത് സിനിമ പ്രേമികൾ !!

മാജിക്കല്‍’ എന്നു വിശേഷിപ്പിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട്. പ്രതീക്ഷകളേക്കാള്‍ ഒരു പിടി മുകളിലായിരുന്നു ചിത്രം നല്‍കിയ സിനിമാനുഭവം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തിരക്കിട്ട ജീവിതത്തിനിടയിൽ പരസ്‌പരം സംസാരിക്കാനോ വിഷമങ്ങൾ പങ്കുവയ്ക്കാനോ വീട്ടിലുള്ളവർ ശ്രദ്ധിക്കാറില്ല. ബന്ധങ്ങൾ ശിഥിലമാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. സിനിമയുടെ സമഗ്രതയില്‍ ഒരു കഥാപാത്രമോ കഥാസന്ദര്‍ഭമോ മുഴച്ചുനില്‍ക്കാതെയുള്ള തിരക്കഥാമികവാണ് ലളിതം സുന്ദരം എന്ന സിനിമയുടെ അടിക്കെട്ട്. നര്‍മ്മത്തെ കറുത്തഹാസ്യമോ അപഹാസ്യമോ പരിഹാസമോ ആയി വേര്‍തിരിക്കാതെ പ്രമേയത്തിന്റെ അന്തര്‍ധാരയായി നിലനിര്‍ത്തുന്ന രചാനശൈലിയാണ് തിരക്കഥയുടെ വിജയം. സിനിമ ആവശ്യപ്പെടുന്ന മിതത്വം ദൃശ്യങ്ങളില്‍ ഉള്‍ക്കൊണ്ടാണ് ഛായാഗ്രാഹകന്‍ പി സുകുമാറും, ഗൗതവും തങ്ങളുടെ ക്യാമറാക്കോണുകളും ചലനങ്ങളും വിന്യസിച്ചിരിക്കുന്നത്. ഒരു ഫ്രെയിം പോലും ആസ്വാദനത്തിന് അരോചകമാവാത്ത രീതിയിലാണ് ഛായാഗ്രാഹകൻ തന്റെ ജോലി നിര്‍വഹിച്ചിരിക്കുന്നത്.

മനസ് തുറന്ന് ചിരിക്കാന്‍ പറ്റുന്ന, സ്വാഭാവികത കൊണ്ട് ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളുള്ള, നല്ല തിരക്കഥയും സംവിധാനവുമുള്ള മികച്ച ചിത്രമാണ് ലളിതം സുന്ദരം . ഒരു സെക്കന്റ് പോലും ബോറടിക്കാതെ കാണാന്‍ പറ്റിയ നല്ല ഫ്രഷ് ഫീല്‍ തന്ന സിനിമ. മനുഷ്യരുടെ നിസഹായാവസ്ഥകളും, നഷ്ടബോധവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം മനോഹരമായാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഏറ്റവും ഗംഭീരമായി തോന്നിയ ഘടകം ഹ്യൂമറാണ്. സിറ്റുവേഷണല്‍ കോമഡികളും ക്ലീഷേയല്ലാത്ത ചെറു ഡയലോഗുകളുമാണ് ഹ്യൂമര്‍ വശത്തിന്റെ മാറ്റ് കൂട്ടുന്നത്. നര്‍മത്തിലൂടെയാണ് ചിത്രത്തിന്റെ മുഴുവന്‍ കഥ നടക്കുന്നതെങ്കിലും പെട്ടെന്ന് സീരിയസും ഇമോഷണലുമാകുന്ന സന്ദര്‍ഭങ്ങള്‍ ഏച്ചുകൂട്ടലുകളില്ലാതെ കഥയില്‍ കടന്നുവരുന്നുണ്ട്.. നമുക്ക് ചുറ്റും നാം കണ്ടിട്ടുള്ള ഒരു കുടുംബത്തിന്റെ കഥ പറയുന്ന ലളിതം സുന്ദരം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ, സിനിമാപ്രേമികള്‍ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഒരു സംശയവും കൂടാതെ പറയാം. വലിച്ച് നീട്ടാതെ കൃത്യതയോടെ, കഥയുടെ ത്രില്ല് ആദ്യാവസാനം നിലനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ മധുവാര്യര്‍ വിജയിക്കുന്നുണ്ട്. രസകരമായി അതിവേഗം അവസാനിക്കുന്ന ഒന്നാം പാതിക്ക് ശേഷം രണ്ടാം പാതിയുടെ ആദ്യപാദം അല്പം മെല്ലെയാണ് സഞ്ചരിക്കുന്നത്.

എന്നാല്‍ അതിന് ശേഷം ഗതിവേഗമാര്‍ജിക്കുന്ന കഥപറച്ചില്‍ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ മനോഹരമായ അനുഭവമാകുന്നു. ഓര്‍മകളിലേക്ക് തിരിഞ്ഞു നോക്കാതെ ഒരാള്‍ പോലും പടം കണ്ടു തീർക്കില്ല. ഒരു ചെറിയ തേങ്ങല്‍ നിങ്ങൾക്ക് എവിടെയൊക്കെയോ അനുഭവപ്പെടും.

Related News