നാളുകള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജുവും വീണ്ടും ഒന്നിച്ചു..!! പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ!

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് ബിജു മേനോനും മഞ്ജുവാര്യറും. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഈ ജോഡികള്‍ വീണ്ടും മറ്റൊരു സിനിമയിലൂടെ സിനിമാ പ്രേമികള്‍ക്ക് മുന്നില്‍…

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് ബിജു മേനോനും മഞ്ജുവാര്യറും. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഈ ജോഡികള്‍ വീണ്ടും മറ്റൊരു സിനിമയിലൂടെ സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ എത്താന്‍ പോവുകയാണ്. ഇതിനു മുന്‍പ് കണ്ണെഴുതി പൊട്ടും തൊട്ട്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയ വര്‍ണ്ണങ്ങള്‍ എന്നീ സിനിമകളില്‍ എല്ലാമാണ് ബിജു മേനോനും മഞ്ജു വാര്യറും ഒരുമിച്ച് എത്തിയത്.

ലളിതം സുന്ദരം എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ മഞ്ജു വാര്യറുടെ സഹോദരന്‍ മധു വാര്യറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാന രംഗത്തേക്ക് തുടക്കം കുറിയ്ക്കുന്ന സിനിമ. മഞ്ജു വാര്യറും സെഞ്ച്വറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമ ഒരു ഒടിടി റിലീസ് ആയിരിക്കും എന്ന പുതിയ വിവരമാണ് ഇപ്പോള്‍ ചിത്രത്തിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പങ്കുവെയ്ക്കുന്നത്.’ ലളിതം സുന്ദരം ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.പ്രമോദ് മോഹന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. സൈജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാവും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.