ഈ കുടുംബത്തിലൂടെ അവര്‍ വീണ്ടും ഒന്നിക്കുകയാണ്..! ‘ലളിതം സുന്ദരം’ ട്രെയിലര്‍..!!

പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യറും ഒരുമിച്ച് എത്തുന്ന സിനിമയാണ് ലളിതം സുന്ദരം. ഒരു കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം.

അതുപോലെ തന്നെ സിനിമയുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ മഞ്ജു വാര്യര്‍ ആദ്യമായി നിര്‍മ്മാതാവായിക്കൂടി എത്തുന്ന സിനിമയാണ് ലളിതം സുന്ദരം. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിജു മേനോനും മഞ്ജു വാര്യര്‍ക്കും പുറമെ, സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍,

മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. സിനിമ ഒരു ഒടിടി റിലീസ് ആയിരിക്കും. മാര്‍ച്ച് 18ന് ചിത്രം ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ആവും സിനിമ റിലീസ് ചെയ്യുക. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രമോദ് മോഹന്‍ ആണ്.

 

 

Previous articleഅജു വര്‍ഗീസിനെതിരെ വ്യാപകമായ പരാതി..! ഇങ്ങനെ ചെയ്യല്ലേ..!! എന്ന് ആരാധകരും
Next articleആണിനും പെണ്ണിനും രണ്ട് രീതി.. സിനിമാ മേഖലയിലും തുല്യതയില്ല..!! തുറന്നടിച്ച് അനിഖ