മലയാളികള്‍ നായികമാരെ പെട്ടെന്ന് സ്വീകരിക്കുന്നു..! എന്നാല്‍ നായകന്മാരുടെ സ്ഥിതി മറിച്ചാണ് എന്ന് ലാല്‍ ജോസ്

ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് സോളമന്റെ തേനീച്ചകള്‍. താന്‍ വിധികര്‍ത്താവായി എത്തിയ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലെ താരങ്ങളെ കഥാപാത്രങ്ങളാക്കി ലാല്‍…

ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് സോളമന്റെ തേനീച്ചകള്‍. താന്‍ വിധികര്‍ത്താവായി എത്തിയ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലെ താരങ്ങളെ കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് തന്നെ നിര്‍മ്മിക്കുന്ന സിനിമയാണ് സോളമന്റെ തേനീച്ചകള്‍. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയ അദ്ദേഹം സിനിമാ മേഖലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മലയാള സിനിമയില്‍ പൊതുവെ ഒരു നടന് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ഏറെനാളത്തെ സമയം എടുക്കുമെന്നാണ് സംവിധായകന്‍ ലാല്‍ജോസ് പറയുന്നത്. അതേസമയം, പുതുതായി ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന നായികമാരെ മലയാളികള്‍ വളരെ വേഗം തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെയാണ് യുവതാരനിരയെ അണിനിരത്തി തന്റെ പുതിയ സിനിമ എടുക്കാന്‍ തീരുമാനിച്ചത് എന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

ജോജു ജോര്‍ജ് ചിത്രത്തില്‍ കേന്ദ്ര പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച അഭിനയ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകന്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ വിന്‍സി അലോഷ്യസ്, ആദിസ് അക്കര, ശംഭു, ദര്‍ശന എന്നിവരാണ് ലാല്‍ജോസിന്റെ ഈ സിനിമയില്‍ മറ്റ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഇതില്‍ വിന്‍സി അലോഷ്യസ് ഇതിനോടകം തന്നെ മലയാള സിനിമയില്‍ ഇടം നേടിക്കഴിഞ്ഞ കലാകാരിയാണ്. ജനഗണമന, ഭീമന്റെ വഴി എന്നീ സിനിമകള്‍ വിന്‍സിയുടെ സിനിമാ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവാണ്. പോലീസ് സേനയുടെ രണ്ട് വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന രണ്ട് വനിതാ കോണ്‍സറ്റബിള്‍മാരുടെ കഥ പറയുന്ന ഈ ചിത്രം, ഈ മാസം 18ന് തീയറ്ററുകളില്‍ എത്തും.