ലാലു അലക്‌സിന്റെ വീടും പറമ്പും പൃഥ്വിരാജിന്..!!

ലാലു അലക്‌സ് എന്ന നടന്റെ ശക്തമായ ഒരു തിരിച്ചു വരവായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ കണ്ടത്. സിനിമയില്‍ മോഹന്‍ലാലിന്റെ നായക വേഷത്തോടൊപ്പം തന്നെ താരമൂല്യമുള്ള കുര്യന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു…

ലാലു അലക്‌സ് എന്ന നടന്റെ ശക്തമായ ഒരു തിരിച്ചു വരവായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ കണ്ടത്. സിനിമയില്‍ മോഹന്‍ലാലിന്റെ നായക വേഷത്തോടൊപ്പം തന്നെ താരമൂല്യമുള്ള കുര്യന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ലാലു അലക്‌സ് ബ്രോ ഡാഡിയില്‍ എത്തിയത്. പ്രേക്ഷകര്‍ ഒന്നടങ്കം പറയുകയാണ് ലാലു അലക്‌സിന്റെ ചിത്രമായിരുന്നു ബ്രോ ഡാഡി എന്ന്.

ഇപ്പോഴിതാ എങ്ങനെ ഈ സിനിമയിലേക്ക് എത്തി എന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. സിനിമയില്‍ തന്നെ ഹീറോ ആക്കാന്‍ പോകുന്നു എന്ന പൃഥ്വി വിളിച്ച് പറഞ്ഞപ്പോള്‍ ലാലു അലക്‌സ് തിരിച്ച് പറഞ്ഞ മറുപടിയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. ലാലു അലക്‌സിന്റെ വാക്കുകളിലേക്ക്… ചിത്രത്തിലേക്ക് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം എന്നെ വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു.

ഉടനെ പൃഥ്വിരാജ് വിളിച്ചു. ലാലുച്ചായനെ ഹീറോയാക്കി ഞാനൊരു പടം ചെയ്യാന്‍ പോവുകയാണെന്നാണ് പൃഥ്വി പറഞ്ഞത്. കഥയും കഥാപാത്രവും കേട്ടയുടനെ എനിക്കിഷ്ടമായെന്നാണ് ഞാന്‍ പറഞ്ഞു. ‘ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനംചെയ്യാന്‍ പോവുകയാണ്. അതിനെനിക്കെന്തുതരും’ എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. അപ്പോള്‍ ഞാന്‍ പറഞ്ഞു ‘അങ്ങനെയാണെങ്കില്‍ ഞാനെന്റെ വീടും സ്ഥലവും നിന്റെ പേരിലെഴുതിത്തരാം…’

എന്നാണ് ലാലു അലക്‌സ് ഈ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, സിനിമാജീവിതത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്താറുണ്ടെന്നും അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന്‍ എന്നും അദ്ദേഹം പറയുന്നു.