സംസ്ഥാനത്ത് അതി ശക്തമായ കാറ്റും മഴയും, രണ്ട് ജില്ലകയിൽ ഇന്ന് റെഡ് അലര്‍ട്ട്

കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്. ഇതേ തുടര്‍ന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി. പാലഈരാറ്റുപേട്ട…

കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്. ഇതേ തുടര്‍ന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി. പാലഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
ബുധനാഴ്ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കും. ഓഗസ്റ്റ് 17നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.