News

അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം വീണ്ടും മഴയുടെ ശക്തി കൂടുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204 മില്ലി മീറ്ററിലധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു. പമ്ബയാറും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പാലാ ഈരാട്ടുപേട്ട റോഡില്‍ വെള്ളംകയറി. ആഗസ്റ്റ് 17 വരെ കനത്ത മഴ നീണ്ടുനിൽക്കും.

Trending

To Top
Don`t copy text!