നിറവയറുമായി ക്ഷേത്രദർശനം നടത്തി നീലക്കുയിലിലെ റാണി!

നീലക്കുയില്‍ സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലത സംഗരാജു. പരമ്ബരയില്‍ റാണി എന്ന കഥാപാത്രത്തെയാണ് ലത അവതരിപ്പിച്ചത്. ഈ കഴിഞ്ഞ ‌ ജൂണ്‍ 14നാണ് താരം വിവാഹിതയായത്. ശേഷം താൻ…

Latha Sangaraju temple visit

നീലക്കുയില്‍ സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലത സംഗരാജു. പരമ്ബരയില്‍ റാണി എന്ന കഥാപാത്രത്തെയാണ് ലത അവതരിപ്പിച്ചത്. ഈ കഴിഞ്ഞ ‌ ജൂണ്‍ 14നാണ് താരം വിവാഹിതയായത്. ശേഷം താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവും ലത ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ലത തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ പൂർണഗർഭിണിയായി ഭർത്താവിനും കുടുംബത്തിനുമൊപ്പം ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ആണ് ലത പങ്കുവെച്ചിരിക്കുന്നത്. പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആണ് ലത തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

സമാധാനമുള്ള ഇടങ്ങള്‍ എന്ന തലകെട്ടോടു കൂടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനു ശേഷം ആണ് ലതയും സൂര്യനും ഈ കഴിഞ്ഞ വര്ഷം വിവാഹിതര്‍ ആയത്. ചടങ്ങ് തമിഴ്‌നാട്ടില്‍ ഹിന്ദു ആചാര പ്രകാരം വളരെ ലളിതമായാണ് നടന്നിരുന്നത്. നടി അഭിനയത്തില്‍ നിന്നും വിവാഹത്തോട് അനുബന്ധിച്ച് ഇടവേള എടുത്തിരുന്നു. അധികം വൈകാതെ ഗര്‍ഭിണി ആയതോടെ വീട്ടില്‍ തന്നെയാണ് ഇപ്പോൾ ലത. എങ്കിൽ തന്നെയും താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത നീലക്കുയിൽ എന്ന ജനപ്രീയ പരമ്പരയിൽ കൂടിയാണ് ലത മലയാള പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആയി മാറിയത്. പരമ്പരയിൽ നായിക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലത അവതരിപ്പിച്ചത്. റാണി എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്ന ആൾക്ക് പകരമായാണ് ലത പാരമ്ബരയിലേക്ക് എത്തിയതെങ്കിലും ലതയെ വളരെ പെട്ടന്നാണ് കുടുംബ പ്രേക്ഷകർ സ്വീകരിച്ചത്. ശേഷം മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാള പ്രേഷകരുടെ ഭാഗത്ത് നിന്നും കിട്ടിത്തുടങ്ങിയത്.