‘തിയേറ്ററില്‍ പണം മുടക്കി അത്തരം മരവിപ്പ് കാണാന്‍ പ്രേക്ഷകര്‍ സമയം കളയില്ല’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ‘സൗദി വെള്ളക്ക’യ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒടിടിയില്‍…

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ‘സൗദി വെള്ളക്ക’യ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒടിടിയില്‍ കണ്ടതുകൊണ്ട് മാത്രമാണ് ഈ സിനിമ എനിക്ക് ഇഷ്ടപെട്ടതെന്നാണ് ലോറന്റിയസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ഓപ്പറേഷന്‍ ജാവ മുതല്‍ നിങ്ങള്‍ എന്ന ഡയറക്ടറിന്റെ കട്ട ഫാന്‍ ആണ് ഞാന്‍. ഓപ്പറേഷന്‍ ജാവയില്‍ ഉണ്ടായിരുന്ന ഒരു വേഗത ഈ സിനിമയില്‍ ഇല്ല. വയസ്സായ, ആര്‍ക്കും വേണ്ടാത്ത, ‘ഒരു വികാരവും ഇല്ലാത്ത ‘ ഒരു ഉമ്മയുടെ ജീവിതത്തിനു ഈ വേഗം തന്നെ ധാരാളം ആയിരുന്നു. കഥയുടെ വ്യാപ്തികൊണ്ടോ ആയിഷ എന്ന ഉമ്മയോട് തോന്നിയ അടുപ്പംകൊണ്ടോ ഒട്ടും വേഗതയില്ലാത്ത ഒച്ചിഴയുന്നപോലത്തെ ഈ സിനിമ കണ്ടുത്തീര്‍ത്തു. ‘മനുഷ്യന്‍ ഇത്രയുമൊക്കെ ഉണ്ടെടോ ‘ എന്നു വീണ്ടും തെളിയിച്ചതിനു ഒരുപാട് നന്ദി. കെട്ടികെടക്കുന്ന ഒരുപാട് കോടതി കേസുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.. ആ കേസുകള്‍ പെട്ടെന്ന് തീര്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.
എന്നെ ഞെട്ടിച്ചത് സത്താര്‍ ആണ്… സിനിമയുടെ പകുതിപോലും ഇല്ലാതിരുന്ന ആ കഥാപാത്രം ഉള്ളിലേക്ക് വിങ്ങലായി തുളച്ചുകയറി… നാസിയും ഗംഭീരമായിരുന്നു. ആയിഷക്ക് ശബ്ദം നല്‍കിയത് പോളി ചേച്ചിയാണ്… നാസിക്ക് ശബ്ദം നല്‍കിയത് ശ്രിന്തയും… അവരുടെ വോയിസ് ഒരുപാട് പരിചിതമായതുകൊണ്ട് അവരുടെ മുഖമാണ് കൂടുതല്‍ സമയവും മനസ്സില്‍ നിറഞ്ഞത്. അവരെ തന്നെ കാസറ്റ് ചെയ്താല്‍ മതിയായിരുന്നു എന്നു തോന്നിപോയി… കാരണം ആ രണ്ടു കഥാപാത്രങ്ങളുടെയും ജീവന്‍ ആ ശബ്ദത്തിലാനുള്ളത്… അല്ലെങ്കില്‍ പരിചിതമല്ലാതെ 2 പേരെക്കൊണ്ട് ഡബ്ബിങ് ചെയ്ച്ചാല്‍ മതിയായിരുന്നു… കുറ്റമായി പറഞ്ഞതല്ല…
എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടില്ല… ആകാശദൂത് പോലെയൊരു സിനിമ തിയേറ്ററില്‍ വന്‍ വിജയം നേടി. കാരണം ആ സിനിമയില്‍ ഒരുപാട് ഒരുപാട് കരയാന്‍ ഉണ്ട്. കരയിപ്പിച്ചു പണം വാരിയ ഒരു പടമാണത്. സൗദി വെള്ളക്ക അത്രക്കണ്ടു നമ്മളെ കരയിക്കുന്നില്ല.. ആയിഷ എന്ന ഉമ്മയെപ്പോലെ കാണുന്ന പ്രേക്ഷകര്‍ക്കും ഒരു മരവിപ്പ് ആണ് ആ സിനിമ നല്‍കുന്നത്. തിയേറ്ററില്‍ പണം മുടക്കി അത്തരം മരവിപ്പ് കാണാന്‍ പ്രേക്ഷകര്‍ സമയം കളയില്ല. ഇത് പക്കാ ott പടമാണ്…നമ്മുടെ സ്വകാര്യ സമയത്ത് വീട്ടുകാരുമൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു കൊച്ചു സിനിമ… Ott യില്‍ കണ്ടതുകൊണ്ട് മാത്രമാണ് ഈ സിനിമ എനിക്ക് ഇഷ്ടപെട്ടത്. തിയേറ്ററില്‍ ഞാന്‍ കണ്ടിരുന്നുവെങ്കില്‍ ഈ പടത്തിനു രണ്ടിന് മുകളില്‍ ഒരു റേറ്റിംഗ് ഞാന്‍ കൊടുക്കില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.