ആണുങ്ങൾക്കിട്ട് രണ്ടെണ്ണം കിട്ടുന്നത് ഇത്രയും വലിയ തമാശയാണോ???

ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിപിൻ ദാസാണ്. തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ച സിനിമ ഒടിടിയിലും വൻഹിറ്റായിരുന്നു. നാഷിദ്…

ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിപിൻ ദാസാണ്. തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ച സിനിമ ഒടിടിയിലും വൻഹിറ്റായിരുന്നു. നാഷിദ് മുഹമ്മദ് ഫാമിയും വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഇപ്പോഴിതാ മൂവിഗ്രൂപ്പിൽ ജയ ജയ ജയ ജയ ഹേ എന്ന സിനിമയെ കുറിച്ച് വന്നൊരു പോസ്റ്റാണ് വൈറലാവുന്നത്. ഒരു സിനിമയിൽ പോലും ഒരു സ്ത്രീ തല്ലുകൊള്ളുമ്പോൾ പുരുഷനോ സ്ത്രീയോ ഇത്രമേൽ ചിരിച്ചുകാണില്ല. പക്ഷെ ഈ സീനിൽ പ്രായ ലിംഗ ഭേദമന്യേ എല്ലാരും ചിരിച്ചു എന്നാണ് ലോറൻസ് എന്ന പ്രേക്ഷകൻ പറയുന്നത്.

”തിയേറ്ററിൽ കണ്ട ഭൂരിഭാഗം മലയാളികളും പൊട്ടിച്ചിരിച്ച ഒരു സീൻ ആണിത്.. ഞാനും ചിരിച്ചു… പക്ഷെ പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം വരുന്നു… കാരണം സ്ത്രീകളെ പുരുഷന്മാർ തല്ലുന്ന സീനുകളിൽ എല്ലാം നമുക്ക് സ്ത്രീകളോട് ഒരു അനുകമ്പ തോന്നും. പുരുഷന്മാരോട് ആരാധനയും തോന്നിയെക്കാം…ചിലപ്പോൾ അവൾക്കിട്ട് രണ്ടെണ്ണം നേരത്തെ കിട്ടിയിരുന്നേൽ കുറച്ചൂടെ നന്നായേനെ എന്നും തോന്നും…പക്ഷെ ഇന്നോളം ഒരു സിനിമയിലും സ്ത്രീയെ തല്ലുന്നത് കോമഡി ആക്കി എടുത്തിട്ടില്ല. എത്ര മെയിൽ ഹെജിമണി പറഞ്ഞാലും patriarchy പറഞ്ഞാലും ഒരിടത്തുപോലും സ്ത്രീയെ തല്ലുന്ന രംഗം ഒരു പുരുഷനെയും പൊട്ടി ചിരിപ്പിച്ചിട്ടില്ല…

പക്ഷെ ഒരു സിനിമയിൽ പോലും ഒരു സ്ത്രീ തല്ലുകൊള്ളുമ്പോൾ പുരുഷനോ സ്ത്രീയോ ഇത്രമേൽ ചിരിച്ചുകാണില്ല. പക്ഷെ ഈ സീനിൽ പ്രായ ലിംഗ ഭേദമന്യേ എല്ലാരും ചിരിച്ചു… ആണുങ്ങൾക്കിട്ട് രണ്ടെണ്ണം കിട്ടുന്നത് ഇത്രയും വലിയ തമാശയാണോ…. തെറ്റ് രാജേഷിന്റെ ഭാഗത്താണ്… രാജേഷ് ജയയെ തല്ലിയപ്പോൾ ചിരിക്കാതിരുന്ന നമ്മൾ ജയ രാജേഷിനെ തല്ലിയപ്പോൾ മാത്രം ചിരിച്ചെങ്കിൽ നമ്മുടെ മനോഭാവത്തിന് സാരമായ എന്തോ കുഴപ്പം ഉണ്ട്…ആൽഫ മെയിൽ പട്ടം ചാർത്തി കിട്ടുമെന്ന് അറിയാം.. എങ്കിലും അഭിപ്രായ സ്വാതന്ത്രമുള്ള പൗരൻ എന്ന നിലയിൽ ചിലതൊക്കെ പറയാതെ വയ്യാ.”

അജു വർഗീസ്, മഞ്ജു പിള്ള, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ഹരീഷ് പെങ്ങൻ,ശരത് സഭ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ജയ ജയ ജയ ജയ ഹേ എന്ന സിനിമ നിർമിച്ചിരിക്കുന്നത്.