‘കൊറിയന്‍ സിനിമയിലേക്ക് കുറച്ചു കുടുംബവും ഇരട്ട സഹോദരനും പോലീസ് ജോലിയുമൊക്കെ ചേര്‍ത്തുവെച്ചാല്‍ ഇരട്ട ആയി’

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത്…

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വളരെ ഫേമസ് ആയ ഒരു കൊറിയന്‍ സിനിമയിലേക്ക് കുറച്ചു കുടുംബവും ഇരട്ട സഹോദരനും പോലീസ് ജോലിയുമൊക്കെ ചേര്‍ത്തുവെച്ചാല്‍ ഇരട്ട ആയി എന്നാണ് ലോറന്‍സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വളരെ ഫേമസ് ആയ ഒരു കൊറിയന്‍ സിനിമയിലേക്ക് കുറച്ചു കുടുംബവും ഇരട്ട സഹോദരനും പോലീസ് ജോലിയുമൊക്കെ ചേര്‍ത്തുവെച്ചാല്‍ ഇരട്ട ആയി…
മലയാളത്തില്‍ ഇതുപോലെ ഒരു ക്ലൈമാക്‌സ് ഞാന്‍ പ്രതീക്ഷിച്ചില്ല… കഥയിലേക്ക് വന്നാല്‍ സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ജോജു ഇരട്ട സഹോദരങ്ങളുടെ വേഷത്തില്‍ ആണ്..ASI വിനോദും DySp പ്രമോദും. അവരുടെ കുട്ടിക്കാലം അതിമനോഹരമായി എടുത്തിട്ടുണ്ട്. അവരുടെ കുട്ടിക്കാലം അഭിനയിച്ച ആ രണ്ട് കുട്ടികളെ കുറിച്ച് അറിയാന്‍ ഏറെ ആഗ്രഹിക്കുന്നു. ഒരു ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവുന്ന പാളിച്ചകള്‍ എങ്ങനെയാണ് രണ്ട് കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് ഈ സിനിമ വ്യക്തമായി പറയുന്നു. പേരെന്റിങ്ങിന്റെ ഇന്‍ഫ്‌ലുവന്‍സ് നമ്മുടെ സ്വഭാവ രൂപീകരണത്തെയും നമ്മുടെ ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രം വരച്ചു കാണിക്കുന്നു.
വഷളനായ അച്ഛന്റെ കൂടെ ജീവിക്കുന്ന മകന്‍ വഷളനാവുന്നു. അമ്മയുടെ പൊന്നോമന കുട്ടന്‍ നന്മമരമായും വളര്‍ന്നു വരുന്നു… ASI വിനോദ് സ്റ്റേഷനില്‍ വെടികൊണ്ട് മരിച്ച നിലയില്‍ കാണപ്പെടുന്നു.. അതിന്റെ അന്വേഷണമാണ് സിനിമയുടെ പ്രമേയം… വിനോദിന്റെ കുത്തഴിഞ്ഞ ജീവിതത്തിലൂടെ ഒരു യാത്ര തന്നെയാണ് ആ സിനിമ… ആ സിനിമയുടെ ഇടയില്‍ അയാള്‍ മദ്യ ലഹരിയില്‍ ചെയുന്ന ഒരു പ്രവര്‍ത്തിയുടെ ആഴം നമുക്ക് ക്ലൈമാക്‌സിലെ മനസ്സിലാവൂ.
വിനോദിനോട് അത് കഴിഞ്ഞും നമുക്ക് ചെറുതായി സിംപതി തോന്നുന്ന ഒരു ഭാഗമാണ് മാലിനിയുടെ വരവ്.. ഒരു രാത്രിക്ക് മോഹം തീര്‍ക്കാന്‍ വേണ്ടി കൂടെ കൂട്ടുന്ന പെണ്ണാണെങ്കിലും അവള്‍ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു… അയാളിലെ മൃഗത്തെ കുറച്ചെങ്കിലും മെരുക്കിയെടുത്തത് അവള്‍ മാത്രമാണ്.. അഞ്ജലി അതി ഗംഭീരമായി അത് ചെയ്തു…
സിനിമയിലെ ഏറ്റവും ടച്ചിങ് ആയിട്ടുള്ള സീന്‍ വിനോദും മാലിനിയുമായുള്ള സംസാരമാണ്. ‘എനിക്ക് ജീവിതത്തില്‍ നല്ലതൊന്നും കിട്ടിയിട്ടില്ല… ഞാന്‍ അഴുക്കാണ്…’??
പ്രമോദിന്റെ ഭാര്യ ആയി അഭിനയിച്ച Swreeja Menon നന്നായിരുന്നു… ഒരു ഹായ് പ്രതീക്ഷിക്കുന്നു…. അവരുടെ മകള്‍ ആയി അഭിനയിച്ച ആ പാട്ടുകാരി പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ പങ്കുവെയ്ക്കുക.
പ്രമോദിന്റെ തുടര്‍ക്കാല ജീവിതം എന്നേ വല്ലാതെ അലട്ടുന്നു… ഒരു ആത്മഹത്യയിലേക്കോ മുഴു ഭ്രാന്തിലേക്കോ എത്തപെടാന്‍ സാധ്യതയുള്ള ഒരു ജീവിതമാണ് അയാളുടെ.. സിംഗിള്‍ പേരെന്റ്‌സ് വളര്‍ത്തുന്ന കുട്ടികള്‍ക്ക് (അച്ഛന്‍ വളര്‍ത്തുന്നത് ആണെങ്കിലും അമ്മ വളര്‍ത്തുന്നത് ആണെങ്കിലും ) അവരുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും പേരും പറഞ്ഞുകൊടുക്കാനുള്ള ബോധമെങ്കിലും കാണിക്കണം…
. കൂടുതല്‍ പറഞ്ഞാല്‍ കഥ മുഴുവന്‍ പറയേണ്ടി വരും…
IPS ഓഫീസര്‍ ആയി അഭിനയിച്ച @Arya salim ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ ഒരു ഹായ് തരണേ…
My rating 4.25/5
Unexpected climax has surely influenced in giving a higher rating …
ഇടക്ക് ജോസഫിന്റെ ഭൂതം
Joju George നെ പിടികൂടുന്നത് മാറ്റി നിര്‍ത്തിയാല്‍ ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും… എല്ലാ ആശംസകളും നേരുന്നു.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്സ്‌ക്യൂറ.