‘മലയാള സിനിമയില്‍ എക്‌സ്ട്രാ മാരിറ്റല്‍ റിലേഷന്‍സ് കൂടുതലായി നോര്‍മലൈസ് ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്…’

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കുന്ന ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം പുരുഷ പ്രേതം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്ഫോമായ…

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കുന്ന ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം പുരുഷ പ്രേതം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവാണ് ചിത്രത്തിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 24 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചു. ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാള സിനിമയില്‍ എക്‌സ്ട്രാ മാരിറ്റല്‍ റിലേഷന്‍സ് കൂടുതലായി നോര്‍മലൈസ് ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്…’ എന്നാണ് ലോറന്‍സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വാല്‍കണ്ണാടി എന്ന പ്രോഗ്രാം ഏഷ്യാനെറ്റില്‍ അവതരിപ്പിക്കുന്ന സമയം മുതല്‍ എനിക്കൊരുപാട് ഇഷ്ടപെട്ട നടനാണ് അലക്‌സാണ്ടര്‍ പ്രശാന്ത്…. സിനിമയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബ്രേക്ക് ഈ സിനിമയാണ്..ഇത് അദ്ദേഹത്തിന്റെ വെള്ളിയാഴ്ചയാണ്….സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന പോലീസ് ഇന്‍സ്പെക്ടറിന്റെ വേഷത്തിലാണ് പ്രശാന്ത് ഈ സിനിമയില്‍.
സിനിമ 2.5 മണിക്കൂര്‍ നിര്‍ത്താതെ എന്റെര്‍റ്റൈന്‍ ചെയ്യിച്ചു… Devaki Rajendran നും അലക്‌സാണ്ടര്‍ പ്രശാന്തും ഒരുമിച്ചുള്ള കോമ്പോ സീന്‍സ് അടിപൊളി ആയിരുന്നു…മലയാള സിനിമയില്‍ എക്‌സ്ട്രാ മാരിറ്റല്‍ റിലേഷന്‍സ് കൂടുതലായി നോര്‍മലൈസ് ചെയ്യപെടുന്നത് സ്വാഗതാര്‍ഹമാണ്…. മനുഷ്യന് കിട്ടാത്ത സ്‌നേഹവും കരുതലും രതിയുമൊക്കെ കിട്ടുന്നിടത്തേക്ക് ഒരു ചായ്വ് സ്വാഭാവികമായും ഉണ്ടാവും…
സിനിമയില്‍ വന്നുപോയ കഥാപാത്രങ്ങള്‍ എല്ലാരും മനസ്സില്‍ പതിഞ്ഞു. ദര്‍ശനയും Pooja Mohanraj ഉം ഒരുപാട് നന്നായി… ദര്‍ശനയുടെ അനിയന്‍ ആയി അഭിനയിച്ച പൈയ്യനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ട്. പിന്നെ സെബാസ്റ്റിന്റെ അമ്മയായി വന്ന കഥാപാത്രം.. അവരും നൈസ് ആയിരുന്നു… ഫുള്‍ ടൈം പ്രാക്കും തെറിയും.. ഒന്നു രണ്ടു ഡബിള്‍ മീനിങ് കോമെഡികള്‍ മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള തമാശകള്‍ സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു… മാലപ്പടക്കം പോലെയുള്ള ചിരികള്‍ അല്ല.. അവിടെയിവിടെ നുറുങ്ങു തഗ്ഗുകള്‍ ഉണ്ടായിരുന്നു.
ബിജിഎം നന്നായിരുന്നു… മൊത്തത്തില്‍ നല്ല കളര്‍ഫുള്‍ പടം… ആവാസവ്യൂഹം പക്കാ ഓഫ് ബീറ്റ് പടമായിരുന്നെങ്കില്‍ ഇത് പക്കാ കമര്‍ഷ്യല്‍ പടം… ജഗദീഷ് കഴിഞ്ഞ കുറെ സിനിമകളില്‍ ടൈപ്പ് കാസറ്റ് ആവുന്നുണ്ടോ എന്നൊരു ഡൌട്ട് ഉണ്ട്.. പക്ഷെ ജഗദീഷ് എന്ന പെര്‍ഫോമറിന്റെ റേഞ്ച് ഈ അടുത്താണ് ഇത്രയും മലയാള സിനിമ ഉപയോഗിക്കാന്‍ തുടങ്ങിയത്…
ദേവകിയെ ഇനിയും ഒരുപാട് സിനിമകളില്‍ കാണാന്‍ ആഗ്രഹിക്കുന്നു… നല്ലൊരു ഡാന്‍സര്‍ ആണെന്നും അറിഞ്ഞു… ഏതെങ്കിലും ഒരു പ്രോഗ്രാം നേരിട്ട് കാണാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു… ഡാന്‍സര്‍ ആയതുകൊണ്ടാണോ എന്നറിയില്ല നിങ്ങളുടെ കണ്ണുകള്‍ ഒരുപാട് എനിക്ക് ഇഷ്ടമായി ??… നേരില്‍ എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു…

പോലീസ് പ്രൊസീഡുറല്‍ കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് പുരുഷ പ്രേതം. മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍(ആവാസവ്യൂഹം ഫെയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവരും അഭിനയിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.