ആഘോഷത്തിൽ പങ്കെടുക്കാൻ ഒന്നും ഞങ്ങൾക്ക് ആരുമില്ല, വിഷമത്തോടെ ലേഖ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര ദമ്പതികൾ ആണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. അടുത്തിടെ ആയിരുന്നു ലേഖ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ ഓണക്കാല ഓർമകളെ കുറിച്ചും കുടുംബ വിശേഷങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഇരുവരും. ഇപ്പോഴത്തെ പോലെ അല്ല പണ്ടൊക്കെ ഓണം. ഒരു ഉത്സവം തന്നെ ആയിരുന്നു അന്നോകെക്കെ ഓണം എന്ന് പറയുന്നത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും അവരുടെ കുട്ടികളും ഒക്കെ ചേർന്ന് ഓണം ഒരു വലിയ ആഘോഷം തന്നെ ആയിരുന്നു. എന്നാൽ ഓണത്തിന്റെ ഛായ ഇപ്പോൾ പാടെ മാറിപ്പോയി എന്നും ഇരുവരും പറയുന്നു. ശ്രീകുമാറിന് ഓണസദ്യ വിളമ്പിക്കൊണ്ടാണ് ലേഖ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചത്. പ്രേഷകരുടെ ഓണത്തെ കുറിച്ചും ലേഖ പങ്കുവെച്ച വിഡിയോയിൽ ചോദിക്കുന്നുണ്ട്.

രണ്ടു ദിവസം കൊണ്ടുള്ള തയാറെടുപ്പുകൾ ആണ് ഓണസദ്യ ഒരുക്കുന്നത് എന്ന് ശ്രീകുമാർ പറഞ്ഞു. ശ്രീകുമാറിന് ഇഷ്ട്ടപെട്ട പാലട ഉൾപ്പെടെയാണ് ലേഖ ഓണസദ്യ ഒരുക്കിയത്. ഞങ്ങൾക്ക് ഒപ്പം ഓണം ആഘോഷിക്കാൻ ആരും ഇല്ല എന്നും ഞങ്ങളുടെ അച്ഛനും അമ്മയും ഒന്നും ഇപ്പോൾ ഈ ലോകത്ത് ഇല്ല എന്നുമൊക്കെ വിഡിയോയിൽ ലേഖ പറഞ്ഞിരുന്നു. എന്നാൽ ലേഖയുടെ വാക്കുകൾ ഒരുപാട് ആരാധകരുടെ മനസ്സിൽ ആണ് കൊണ്ടത്. നിരവധി പേരാണ് ലേഖയെ ആശ്വസിപ്പിച്ച് കൊണ്ട് എത്തിയത്. പങ്കാളികൾ തമ്മിലുള്ള ഐക്യം ഏറ്റവും വലിയ കാര്യമാണ്, ഏതൊരു ആഘോഷവും ആഘോഷിക്കാൻ നമ്മുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുക ഒരു ഭാഗ്യം തന്നെയാണ്, സദ്യയും സാറിന്റെ പാട്ടും വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചിക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു.

ചേച്ചി എല്ലാവരുംകൂടെ ഉണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ്, ആരുമില്ല എന്ന് പറയല്ലേ,,, ഞങ്ങൾ എല്ലാവരും ഇല്ലേ, ഞങ്ങൾക്ക് വല്യ ഇഷ്ടം ആണ്.. രണ്ടുപേരെയും….ഒരായിരം സൂര്യ തേജ്ജാസോടെ നീണാൾ വാഴട്ടെ….. ആരുമില്ലെന്നു പറയരുതേ, ചേച്ചി പറഞ്ഞു ആരുമില്ല എന്ന് അങ്ങനെ ഒരിക്കലും പറയരുത് ഞങ്ങൾ എല്ലാവരും ഉണ്ട് രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

Previous articleആര്യയെ മാത്രമല്ല ഫക്രുവിനെയും വീണയേയും ഒന്നും വിവാഹത്തിന് കണ്ടില്ല
Next articleമറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ള ഈ ജീവിതം തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ