ഇപ്പോൾ തനിക്ക് പ്രായം അൻപത് വയസ്സ് !! ഇപ്പോഴും താൻ അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണ്, വിവാഹത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി…

lekshmi-gopalaswami

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു.

leksmi goaplaswami

സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. എന്നാൽ താരം ഇപ്പോഴും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറി നിൽക്കുകയാണ്, അതിനുള്ള കാരണം ഇതാണ്.

Lakshmi-Gopalaswamy

ഇപ്പോഴും താൻ വിവാഹത്തിൽ നിന്നും മാറി നിൽക്കുന്നത് വിവാഹത്തോട് ഉള്ള അലർജി കൊണ്ട് അല്ല എന്നാണ് ലക്ഷ്മി പറയുന്നത്.വിവാഹത്തിനോട് ഒരു തരത്തിലും ഉള്ള എതിർപ്പ് തനിക്ക് ഇല്ല എന്നും രൂപ ഭാവങ്ങളിലും കാഴ്ചപാടിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആൾ ആയിരിക്കണം തന്റെ ജീവിത പങ്കാളി ആയി ലഭിക്കേണ്ടത് എന്നാണ് താൻ കരുതുന്നത് എന്നും അങ്ങനെ ഉള്ള ഒരാൾക്ക് കാത്തിരിക്കുന്നു എന്നും അങ്ങനെ ഉള്ള ഒരാളെ കണ്ടെത്തുന്ന നിമിഷം വിവാഹം നടക്കും എന്നും ലക്ഷ്മി പറയുന്നു.എന്നാൽ ഇത്രയും നാൾ ആയിട്ടും തനിക്ക് അങ്ങനെ ഒരാളെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നും താരം വ്യകതമാക്കുന്നു. എന്നെങ്കിലും അങ്ങനെ ഒരാളെ താൻ കണ്ടെത്തിയാൽ വിവാഹം ഉറപ്പായും ഉണ്ടാകും എന്നും നടി തുറന്നു പറയുന്നു.