അപൂര്‍വ്വ ചിത്രം! സുരേഷ് ഗോപിക്കും ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

മലയാള സിനിമയിലെ പ്രിയതാരമാണ് ലെന. മലയാള സിനിമയിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും പുതുതലമുറ നായകമാര്‍ക്കൊപ്പവും ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടാം ഭാവത്തില്‍ സുരേഷ് ഗോപിക്കൊപ്പം ലെന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്…

മലയാള സിനിമയിലെ പ്രിയതാരമാണ് ലെന. മലയാള സിനിമയിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും പുതുതലമുറ നായകമാര്‍ക്കൊപ്പവും ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടാം ഭാവത്തില്‍ സുരേഷ് ഗോപിക്കൊപ്പം ലെന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും ലെന അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അച്ഛനും മകനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

ഇരയുടെ സെറ്റില്‍ വച്ചെടുത്ത ഗോകുലിനൊപ്പമുള്ള ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള
ചിത്രവുമാണ് ലെന പങ്കുവച്ചിട്ടുള്ളത്.

വളരെ അപൂര്‍വമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. ശ്രീവിദ്യ, പൂര്‍ണിമ ഇന്ദ്രജിത്ത്, ബിജു മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

2018ല്‍ സൈജു എസ് എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇര. ഉണ്ണിമുകുന്ദന്‍, മിയ, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.