ലോകോഷ് വിജയ് ചിത്രം ‘ലിയോ’ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി!

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ സിനിമയാണ് ലിയോ. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ഇപ്പോഴിതാ ചിത്രത്തിൻറെ ഒരു മാസത്തിലേറെ നീണ്ട കശ്മീർ ഷെഡ്യൂൾ അവസാനിച്ചിരിക്കുകയാണ്. ചിത്രീകരണ സംഘം ഇന്ന് വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തും.

സിനിമയുടെ അടുത്ത ചിത്രീകരണം ഹൈദരാബാദിലും ചെന്നൈയിലുമാണ്. സ്റ്റുഡിയോകളിൽ തയ്യാറാക്കുന്ന സെറ്റുകളിലാവും ഇവിടങ്ങളിലെ ചിത്രീകരണം കൂടാതെ മൂന്നാറിലും ഒരു ചെറിയ ഔട്ട്‌ഡോർ ഷൂട്ടിംഗ് ഉണ്ടായേക്കാമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെ 67-ാം ചിത്രമാണ് ഇത്. ബ്ലഡി സ്വീറ്റ് എന്നാണ് ലിയോയുടെ ടാഗ്‌ലൈൻ.

ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത് തൃഷയാണ്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൌതം വസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്,നരേൻ, ബാബുആന്റണി എന്നിവരും ചിത്രത്തിൻറെ ഭാഗമാവുന്നുണ്ട്.

ചിത്രത്തിൻറെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് ലിയോ നിർമ്മിക്കുന്നത്.

 

 

Previous articleലൊക്കേഷനിലെ അപകടം മമ്മൂട്ടിയുടെ മുടന്തിന് കാരണം, പല്ലിശേരി 
Next articleസോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം!!! പിരിച്ചുവിട്ട മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍