‘ലിയോ’യിലെ വിജയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് കൊണ്ട് വരാൻ  വളരെ പ്രയാസകരം, അതിന്റെ പിന്നിലെ കഥയെ കുറിച്ച് സംവിധായകൻ 

വിജയ് ആരാധകർ ഒരുപാടു പ്രതീക്ഷകൾ അർപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’, ചിത്രത്തിലെ വിജയുടെ ലുക്ക് തന്നെ വളരെ മാസ് ആയിരുന്നു, ഒരു സാൾട്ട് ആൻഡ് പെപ്പർ മോഡൽ, എന്നാൽ താരത്തിന് ഈ ലുക്ക് കൊണ്ടുവരാൻ വളരെ പ്രയാസകരമായിരുന്നു , എന്നാൽ വിജയുടെ ഈ ലുക്കിനെ സംബന്ധിച്ച് സംവിധായകൻ ഇപ്പോൾ പുതിയ അപ്‌ഡേഷൻ നല്കിയിരിക്കുകയാണ്.

വിജയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും ഒരു പരുക്കൻ സ്വഭാവമുള്ള ഒരു ലുക്ക് ആയിരുന്നു ലിയോ യിൽ വേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ 30 ഓളം ലുക്കുകൾ താരത്തിന് ഈ സിനിമക്ക് വേണ്ടി പരീക്ഷിക്കേണ്ടി വന്നു. അവസാനം ആണ് ഈ സാൾട്ട് ആൻഡ് പെപ്പർ  എന്ന പരുക്കൻ ലുക്ക് ഓക്കേ ആയത്. മാസ്റ്ററിൽ താടി ഉണ്ടയിരുന്നെങ്കിലും ലിയോയിൽ താടിയും, ചീകി ഒതുക്കാത്ത മുടിയുമാണ് വിജയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക്.ലിയോ എന്ന ചിത്രത്തിൽ ഈ ഒരു ലുക്ക് മാത്രമേ വിജയുടെ കഥാപാത്രത്തിന് യോജിക്കുകയുള്ളൂ

ലിയോയുടെ റ്റീസർ തന്നെ പ്രേക്ഷകർ വലിയ രീതിയിൽ തന്നെയാണ് സ്വീകരിച്ചിരുന്നത്. മാസ്റ്ററിനു ശേഷം ലോകേഷും,വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. തൃഷ ആണ് ചിത്രത്തിലെ നായിക് ആയി എത്തുന്നത്,കൂടാതെ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ഒക്ടോബര് 19  നെ തീയിട്ടറുകളിൽ എത്തിക്കാൻ ആണ് അണിയറപ്രവര്തകരുടെ ശ്രമം. ചിത്രത്തിൽ ഒരു ബേക്കറിക്കാരനറെ വേഷം ആണെന്നാണ് ടീസർ കാണിച്ചിരുന്നത്,തെരി  എന്ന ചിത്രത്തിലും ഒരു ബേക്കറിക്കാരന്റെ  വേഷത്തിൽ ആണ് വിജയ് എത്തുന്നത്. എന്നാൽ ഒരു അധോലോക നായകനിൽ നിന്നും പിന്നീട് ഒരു കുടുംബത്തെ നോക്കുന്ന ഒരു ബേക്കറി ക്കാരൻ ആയിട്ടാണ് ചിത്രത്തിൽ എത്തുന്നതെന്നും ചിത്രത്തിന്റെ ടീസർ കാണിച്ചിരുന്നു.