രണ്ട് വര്‍ഷം മുന്‍പാണ് രോഗം തിരിച്ചറിഞ്ഞത്..! വേദന നിറഞ്ഞ ദിനങ്ങളാണ് അത്!! ലിയോണ

മലയാള സിനിമാ രംഗത്ത് വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലിയോണ ലിഷോയ്. ഇപ്പോഴിതാ താരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ രോഗ വിവരത്തെ കുറിച്ചാണ് നടി ഇപ്പോള്‍ സമൂഹ മാധ്യമത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്.

എന്‍ഡോ മെട്രിയോസിസ് എന്ന രോഗമാണ് തനിക്ക് എന്ന് ലിയോണ പോസ്റ്റില്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഈ രോഗം തന്റെ ശരീരത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. അപ്പോള്‍ അസുഖം സെക്കന്റ് സെറ്റേജില്‍ ആയിരുന്നു എന്നും താരം പറയുന്നു. ജീവിതം സുന്ദരവും.. ചിലപ്പോള്‍ വേദനാജനകവുമാണ് എന്നാണ് താരം പറയുന്നത്. ഈ രോഗാവസ്ഥയ്ക്ക് ഒപ്പം ജീവിക്കുക എന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ഒരു കാര്യം ആണെന്നും നടി പറയുന്നു.

Leona Leeshoy

വേദനയുടെ നാളുകളാണ് അത് എന്നാണ് താരം ഈ രോഗത്തെ കുറിച്ച് പറയുന്നത്. ഈ രോഗം കാരണമുള്ള ശാരീരികവും മാനസികവുമായ വേദനയില്‍ നിന്ന് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രിയപ്പെട്ട ഡോക്ടര്‍ ലക്ഷ്മിയുടേയും സഹായത്തോടെയാണ് മുന്നോട്ട് പോവുന്നത് എന്നാണ് താരം പറയുന്നത്. അതോടൊപ്പം ശരീരത്തിലേയും മനസ്സിലേയും മാറ്റങ്ങള്‍ താന്‍ അംഗീകരിച്ചു..

എന്നും നടി കുറിയ്ക്കുന്നു.. അതേസമയം, ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം, കഠിനമായ ആര്‍ത്തവ വേദനയാണ്.. അത് ഒരിക്കലും സാധാരണമല്ല… ഇത് വായിക്കുന്ന സ്ത്രീകളോട് താന്‍ അഭ്യര്‍ത്ഥിക്കുന്നു.. ദയവായി ഡോക്ടറെ കാണൂ എന്നാണ് താരം അവസാന വരികളില്‍ കുറിയ്ക്കുന്നത്.

Previous articleകോവിഡില്‍ സാമ്പത്തിക പ്രശ്‌നം! പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല, റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നെന്ന് നടന്‍ ലാല്‍
Next articleഡോക്ടര്‍ റോബിന്‍ ഇനി സൂപ്പര്‍സ്റ്റാര്‍ റോബിന്‍…! അടുത്ത സിനിമയും എത്തുന്നു!?