തെങ്ങില്‍ കയറി ഇറങ്ങി പുള്ളിപ്പുലി; കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാര്‍- വീഡിയോ

നാസിക്കില്‍ തെങ്ങില്‍ കയറി ഇറങ്ങുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വീഡിയോ നെറ്റിസണ്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. വീഡിയോ ഇതുവരെ 97,800-ലധികം വ്യൂസ് നേടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്…

നാസിക്കില്‍ തെങ്ങില്‍ കയറി ഇറങ്ങുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വീഡിയോ നെറ്റിസണ്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. വീഡിയോ ഇതുവരെ 97,800-ലധികം വ്യൂസ് നേടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഗ്വി ഗ്രാമത്തിലെ സിന്നര്‍ താലൂക്കിലാണ് സംഭവം നടന്നത്.

ഗ്രാമവാസികളാണ് കരിമ്പിന്‍ പാടത്തിനു നടുവിലെ മരത്തിനു മുകളിലേക്ക് കയറുന്ന പുള്ളിപ്പുലിയെ കണ്ടതും ദൃശ്യം പകര്‍ത്തിയതും. കുഞ്ഞുങ്ങളെ വളര്‍ത്താനും പതുങ്ങിയിരിക്കാനുമൊക്കെയായി കരിമ്പിന്‍ പാടങ്ങളില്‍ പുള്ളിപ്പുലികള്‍ എത്തുന്നത് പതിവാണ്. ഇങ്ങനെയെത്തിയ പുലിയാണ് തെങ്ങിനു മുകളിലേക്ക് എന്തോ കണ്ട് ഭയന്ന് ഓടിക്കയറിയത്. അല്‍പ നേരത്തിനു ശേഷം ചുറ്റും പരതിയ പുള്ളിപ്പുലി മെല്ലെ താഴേക്കിറങ്ങാന്‍ തുടങ്ങി.

https://twitter.com/ParveenKaswan/status/1571511806538956802?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1571511806538956802%7Ctwgr%5Ece70c460ccf2894e996504244e1167444c854c7f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Fwatch-video-leopard-climbing-up-and-down-a-coconut-tree-in-nashik-netizens-stunned

താഴെയെത്തിയതും പുള്ളിപ്പുലി ശരവേഗത്തില്‍ മുകളിലേക്ക് വീണ്ടും കയറിയതും ഒന്നിച്ചായിരുന്നു. പിന്നാലെ മറ്റൊരു പുള്ളിപ്പുലി ആക്രമിക്കാനെത്തിയത് അപ്പോള്‍ മാത്രമാണ് ഗ്രാമവാസികളും കണ്ടത്. ഈ പുലിയെ ഭയന്നാകാം പുള്ളിപ്പുലി തെങ്ങിനു മുകളില്‍ കയറിയതെന്ന് അപ്പോള്‍ മാത്രമാണ് കാഴ്ചക്കാര്‍ക്ക് മനസ്സിലായതും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.