‘ലിയോ ജയിക്കാൻ പ്രാർത്ഥിക്കാം’; ആശംസയുമായി രജനികാന്ത്

ഒരു സിനിമ റിലീസ് ആയാൽ അല്ലെങ്കിൽ റിലീസിന് ഒരുങ്ങുന്ന വേളയിൽ  ഫാൻ ഫിഗ്റ്റുകൾ ഉണ്ടാകുന്ന  കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.പ്രത്യേകിച്ച് തമിഴ്‌നാട്ടിലോക്കെ  ഫാൻഫികറ്റുകൾക്ക് കാഠിന്യം കൂടുതലാണ്.ഇത്തരത്തിൽ ചർച്ചകളിൽ ഇടംനേടാറുള്ള രണ്ട് സൂപ്പർ താരങ്ങളാണ് വിജയിയും രജനികാന്തും.ഇവരിൽ ആരാണ്…

ഒരു സിനിമ റിലീസ് ആയാൽ അല്ലെങ്കിൽ റിലീസിന് ഒരുങ്ങുന്ന വേളയിൽ  ഫാൻ ഫിഗ്റ്റുകൾ ഉണ്ടാകുന്ന  കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.പ്രത്യേകിച്ച് തമിഴ്‌നാട്ടിലോക്കെ  ഫാൻഫികറ്റുകൾക്ക് കാഠിന്യം കൂടുതലാണ്.ഇത്തരത്തിൽ ചർച്ചകളിൽ ഇടംനേടാറുള്ള രണ്ട് സൂപ്പർ താരങ്ങളാണ് വിജയിയും രജനികാന്തും.ഇവരിൽ ആരാണ് യഥാർത്ഥ’സൂപ്പർ സ്റ്റാർ’ എന്ന തരത്തിൽ സമീപകാലത്ത് വലിയ തോതിലുള്ള വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു. ജയിലർ എന്ന തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശം ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ കാക്ക, പരുന്ത് പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല.കാക്ക പരുന്തിനെ പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല എന്നൊക്കെയാണ് രജനികാന്ത് ഓഡിയോ ലോഞ്ചിൽ പറഞ്ഞത്.തന്റെ സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിനെതിരെയാണ് രജനി പ്രതികരിച്ചത് എന്ന ചര്‍ച്ചകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ രജനി-വിജയ് ഫാന്‍സ് ഏറ്റുമുട്ടലും നടന്നു.വിജയ് ആണ് സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തിന്റെ ആരാധകരും രജനികാന്ത് ആണ് സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തിന്റെ ആരാധകരും വാദിച്ചു.ലിയോ ഓഡിയോ ലോഞ്ചില്‍ ഇതിന് തക്കതായ മറുപടി വിജയ് നല്‍കുമെന്നും ആയിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഓഡിയോ ലോഞ്ച് ലിയോക്ക് ഉണ്ടായില്ല.എന്തായാലും  നിലവിൽ ബ്ലോക് ബസ്റ്റർ വിജയം നേടിയ ജയിലറിനെ ലിയോ മറികടക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധക സമൂഹം. ഈ അവസരത്തിൽ വിജയ് ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.   ‘തലൈവർ 170’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി തൂത്തുക്കുടിയിൽ ആണ് രജനികാന്ത് ഇപ്പോഴുള്ളത്. ഇവിടെ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. വൻ പ്രതീക്ഷയോടെ ആണ് ലിയോ റിലീസിന് ഒരങ്ങുന്നത്. താങ്ങൾക്ക് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, വിജയ് ചിത്രം വലിയ വിജയം നേടണം. അതിന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നായിരുന്നു രജനികാന്തിന്റെ മറുപടി.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് മറ്റൊരു  പ്രചരണം നടന്നിരുന്നു.

തന്‍റെ ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രചരണത്തിന് ബലം കിട്ടാന്‍ വിജയ് ആവശ്യപ്പെട്ടതനുസരിച്ചാണ് രജനിയുടെ ആശംസയെന്നായിരുന്നു അത്. പക്ഷെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾപൂര്‍ണ്ണമായും വാസ്‍തവ വിരുദ്ധമാണെന്നാണ് രജനികാന്തിന്‍റെയും വിജയിയുടെയും പിആര്‍ഒമാർ  പ്രതികരിച്ചിട്ടുണ്ട്. എന്തായാലും വാൻ ഹൈപ്പിലെത്തുന്ന ലിയോ റിലീസ് ആകാൻ ഇനി മണിയ്ക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. പ്രീ സെയിൽ ബിസിനസിലൂടെ ഇതിനോടം 100 കോടി അടുപ്പിച്ച് ലിയോ നേടിയെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് തലൈവർ 170ന് തുടക്കമായത്.  തിരുവനന്തപുരത്തായിരുന്നു ആദ്യ ഷൂട്ടിം​ഗ്. നിലവിൽ തൂത്തുക്കുടിയിൽ ആണ് ചിത്രീകരണം പുരോ​ഗമിക്കുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജുവാര്യർ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി മുൻ നിര താരങ്ങളും അണിനിരക്കുന്നുണ്ട്.