ഈ വർഷത്തെ 6132 റിലീസുകളുടെ ആഗോള ലിസ്റ്റിൽ ഈ മലയാള ചിത്രം അഞ്ചാമത്!

ആഗോള തലത്തിൽ എല്ലാ സിനിമയെയും ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്‌സ്ഡ്. യൂസർ റേറ്റിംഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. 2023ൽ ഇതുവരെ അന്തർദേശീയ…

ആഗോള തലത്തിൽ എല്ലാ സിനിമയെയും ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്‌സ്ഡ്. യൂസർ റേറ്റിംഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. 2023ൽ ഇതുവരെ അന്തർദേശീയ തലത്തിൽ പ്രദർശനത്തിന് എത്തിയ സിനിമകളിൽ റേറ്റിംഗിൽ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റർബോക്‌സ്ഡ്.

നിലവിലെ സ്റ്റാൻഡിംഗ് അനുസരിച്ച് ഇതില് ആദ്യ പത്തിൽ ഇടം നേടിയിരിക്കുകയാണ് ഒരു മലയാള ചിത്രം. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂച്ചി നായകനായെത്തിയ നൻപകൽ നേരത്ത് മയക്കം ലെറ്റർബോക്‌സ്ഡിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നൻപകലിനൊപ്പം മറ്റ് രണ്ട് ചിത്രങ്ങളും ആദ്യ 50 ൽ മലയാളത്തിൽ നിന്ന് ഇടംപിടിച്ചിട്ടുണ്ട്.

നവാഗതനായ ജിത്തു മാധവൻറെ സംവിധാനത്തിലെത്തിയ ഹൊറർ കോമഡി ഹിറ്റ് രോമാഞ്ചം 30-ാം സ്ഥാനത്തും ജോജു ജോർജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണൻ ചിത്രം ഇരട്ട 48-ാം സ്ഥാനത്തുമാണ്.

കൂടാതെ തമിഴ് ചിത്രം ദാദ 40-ാം സ്ഥാനത്തുമുണ്ട്.മലയാളത്തിലെ ഈ വർഷത്തെ മികച്ച ബോക്‌സ് ഓഫിസ് കളക്ഷൻ നേടിയ സിനിമയാണ് രോമാഞ്ചം.മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.