അടിയും ചിരിയുമായി ലാലേട്ടൻ മാസ്സ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ പടം !!

ലിജോ ജോസ് പെല്ലിശ്ശേരി എന്ന വേറിട്ട സംവിധായകാൻ, ഏതൊരു നടിയും നടനും ഇങ്ങേരുടെ സിനിമയിൽ ഒരു വേഷം ചെയ്യണം എന്ന് ആഗ്രഹിക്കും. കാരണം തന്റെ കഥാപാത്രങ്ങളെ വ്യത്യസ്ത വിശേഷങ്ങളോടെ അവതരിപ്പിക്കുന്ന സംവിധായകർ അപൂർവ്വമാണ്. 2010 ൽ ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ഇറക്കിയ നായകനിൽ തുടക്കം. സിറ്റി ഓഫ് ഗോഡും, ആമേനും, അങ്കമാലി ഡയറീസും, ഈ മ യൗ വും, ജല്ലിക്കട്ടും, ചുരുളിയും എല്ലാം ചെയ്ത സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമ സാക്ഷൽക്കരിച്ച് റിലീസിനായി കാത്തിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന തകർപ്പൻ ഒരു പ്രഖ്യാപനത്തിന് കാതോർക്കുകയാണ് മലയാളം. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഇതാദ്യമായി ഒന്നിക്കുന്നു. പ്രമുഖ ട്രേഡ് അനാലിസ്റ്റായ ശ്രീധർ പിള്ള ആണ് ട്വിറ്റർ വഴി ഈ വെളിപ്പെടുത്തൽ നടത്തിയത്. ലാലേട്ടൻ ഇപ്പോൾ അഭിനയിച്ചോണ്ടിരിക്കുന്ന റാം ചിത്രീകരണം പൂർത്തിയായാൽ ഉടൻ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് അറിവ്. മമ്മൂട്ടിയുമായി ചെയ്ത നൻപകൽ നേരത്ത് മയക്കം തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ആയിരുന്നു എങ്കിൽ മോഹൻലാലുമായി ഒരു ആക്ഷൻ മൂവിയെന്നാണ് റിപ്പോർട്ടുകൾ.

Previous article‘ഭൂലോക ഫ്രോഡ്, ഇങ്ങനെ പൈസയുണ്ടാക്കിയാൽ താൻ ഒരു കാലത്തും ഗുണം പിടിക്കില്ല’; കാർത്തിക് സൂര്യ പറയുന്നത് കേട്ടോ!!!
Next articleഞാന്‍ മലയാള സിനിമയില്‍ ഹാപ്പിയാണ് ആസിഫ് അലി !!