എന്റെ നായികയാകാന്‍ വിളിച്ചിട്ട് ലിജോമോള്‍ വന്നില്ല, വെളിപ്പെടുത്തി ധര്‍മ്മജന്‍

മിമിക്രി വേദികളിലൂടെയും കോമഡി ഷോകളിലൂടെയും മലയാള സിനിമയുടെ ലോകത്തേക്ക് എത്തിയ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.
പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധര്‍മജന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു. ഇപ്പോഴിതാ ഒരു സിനിമയില്‍ തന്റെ നായികയായി അഭിനയിക്കാന്‍ ലിജോ മോളെ വിളിച്ചിട്ട് വന്നില്ലെന്ന കാര്യം തുറന്ന് പറയുകയാണ് ധര്‍മജന്‍. ഒരു അഭിമുഖത്തിനിടെയായിരുന്നു ധര്‍മജന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ധര്‍മ്മജന്റെ വാക്കുകള്‍,

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നല്‍കിയത്. നാദിര്‍ഷാക്കയാണ് അതിനുള്ള അവസരം നല്‍കിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷാക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പിന്നെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഒന്ന് പ്രയാഗ മാര്‍ട്ടിനും, മറ്റൊന്ന് ലിജോ മോളും. പ്രയാഗ മാര്‍ട്ടിന്‍ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്തുന്ന ആളാണ്. അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും.
ലിജോ മോള്‍ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയില്‍ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ല. നിത്യഹരിത നായകന്‍ എന്ന എന്റെ സിനിമയിലേക്ക് ഞാന്‍ നായികയാകാന്‍ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ എന്നും ധര്‍മ്മജന്‍ പറയുന്നു.

 

Previous articleമരണത്തില്‍ നിന്ന് എന്നെ തിരികെ കൊണ്ടു വന്നത് സീമചേച്ചിയാണ്, നിഷ സാരംഗ്
Next articleആണിന് വേണ്ടിയും സംസാരിക്കണം. മകന്റെ കല്യാണ ചിലവ് എന്താണ് മകളോട് ഏറ്റെടുക്കാൻ പറയാത്തത് ആൻസി വിഷ്ണു !!