ചിത്രത്തിൽ അവസരം നൽകിയെല്ലെന്നു പറഞ്ഞു അന്ന് മീര തന്റെ മുന്നിൽ ഇരുന്നു കരഞ്ഞു!

നിരവധി തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ ആണ് ലിംഗുസ്വാമി. തന്റെ സിനിമ ജീവിതത്തിൽ ഇത്രയും വർഷങ്ങൾ കൊണ്ടുള്ള അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് ലിംഗുസ്വാമി ഇപ്പോൾ. മലയാള സിനിമയോട് പ്രത്യേക സ്നേഹമുള്ള…

നിരവധി തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ ആണ് ലിംഗുസ്വാമി. തന്റെ സിനിമ ജീവിതത്തിൽ ഇത്രയും വർഷങ്ങൾ കൊണ്ടുള്ള അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് ലിംഗുസ്വാമി ഇപ്പോൾ. മലയാള സിനിമയോട് പ്രത്യേക സ്നേഹമുള്ള ലിംഗുസ്വാമി തന്റെ ചിത്രങ്ങളിൽ പലപ്പോഴും മലയാളം താരങ്ങളെ അഭിനയിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പല ചിത്രത്തിലും മമ്മൂട്ടി, മീര ജാസ്മിൻ തുടങ്ങിയവർ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ സണ്ടക്കോഴി ചിത്രം ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു അനുഭവം അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

Meera Jasmine
Meera Jasmine

സണ്ടക്കോഴി ചിത്രത്തിന്റെ ചർച്ച നടക്കുന്നതിനിടയിൽ ഒരിക്കൽ മീര ജാസ്മിൻ എന്നെ കാണാൻ വന്നു. എന്നിട്ട് ചിത്രത്തിന്റെ തിരക്കഥ പറയാൻ എന്നോട് പറഞ്ഞു. ചിത്രത്തിൽ ഇല്ലാത്ത മീരയ്ക്ക് എന്തിനാണ് തിരക്കഥ കേൾക്കേണ്ടത് എന്ന് ഞാൻ ചിന്തിച്ചു. തിരക്കഥ പറയാൻ മീര നിർബന്ധം പിടിച്ചപ്പോൾ ഞാൻ കഥ പറഞ്ഞു കേൾപ്പിച്ചു. കഥ കേട്ട് കഴിഞ്ഞു എന്നെ എന്തിനു ആണ് ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ചോദിച്ച് മീര എന്റെ മുന്നിൽ ഇരുന്നു കരയാൻ തുടങ്ങി. ഇത് മീരയ്ക്ക് പറ്റിയ കഥാപാത്രം അല്ല എന്നും ഒരു പുതിയ നടിയെയാണ് ഈ ചിത്രത്തിന് വേണ്ടി ഉദ്ദേശിക്കുന്നത് എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ മീര തയാറായിരുന്നില്ല. ചിത്രത്തിന്റെ നിർമ്മാതാക്കളോടും വിശാലിനോടും ഒക്കെ ഞാൻ സംസാരിക്കാം എന്ന് മീര നിർബന്ധം പിടിച്ചു.

Meera Jasmine
Meera Jasmine

ആ വേഷത്തിലേക്ക് ദീപിക പദുക്കോണിനെ ആയിരുന്നു പരിഗണിച്ചത്. എന്നാൽ പ്രതിഫലമായി ദീപിക ഇരുപത് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ ആ കഥാപാത്രം മീരയിലേക്ക് എത്തുക ആയിരുന്നു എന്നും മീരയുടെ കഥാപാത്രം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നുവെന്നും ലിംഗുസ്വാമി പറഞ്ഞു. കൂടാതെ മാമ്മൂട്ടിയെ കുറിച്ചും സൂര്യയെ കുറിച്ചും മാധവനെ കുറിച്ചുമെല്ലാം തനിക്കുണ്ടായ അനുഭവവും അഭിമുഖത്തിൽ ലിംഗുസ്വാമി തുറന്നു പറഞ്ഞു.