അതില്‍ എനിക്ക് നിരാശയുണ്ട്..! തുറന്ന് പറഞ്ഞ് നടി ലിസി..!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ലിസി. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും സിനിമാ നിര്‍മ്മാണത്തിന്റെ മറ്റ് മേഖലകളില്‍ താരം പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴിതാ ലിസി തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ഒരു കുറിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഉലക നായകന്‍ കമല്‍ ഹാസനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ലിസി ഒരു കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കമല്‍ഹാസനൊപ്പം അന്നും ഇന്നും ഉള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ വിക്രത്തില്‍ തനിക്ക് ചാന്‍സ് ലഭിക്കാത്തതിനെ കുറിച്ചാണ് ലിസി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ സാര്‍ വീണ്ടും വിക്രം എന്ന സിനിമ ചെയ്യുകയാണ് ! ആദ്യ വിക്രമില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പുതിയ സിനിമയുടെ വിഷയമെന്ന് ലിസി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. യഥാര്‍ത്ഥ വിക്രമിന്റെ നായികമാരില്‍ ഒരാളായിരുന്നു ഞാന്‍ അതുകൊണ്ട് തന്നെ ഈ സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ തനിക്ക് തീര്‍ത്തും നിരാശയുണ്ടെന്ന് താരം തുറന്ന് പറയുന്നു. എന്നിരുന്നാലും തനിക്ക് അഭിമാനമേറിയ മറ്റൊരു കാര്യമുണ്ടെന്ന് കൂടിപറഞ്ഞുകൊണ്ട്, വിക്രം സിനിമയുടെ വോയിസ് റെക്കോര്‍ഡിംഗ് ചെയ്തിരിക്കുന്നത് തന്റെ സ്വന്തം സ്റ്റുഡിയോ ആയ ലിസി ലക്ഷ്മി സ്റ്റുഡിയോയില്‍ വെച്ചാണെന്ന് താരം പറയുന്നു.

കമല്‍ സാറും പുതിയ വിക്രം ടീമും എന്റെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു എന്നത് തീര്‍ച്ചയായും എന്റെ അഭിമാന നിമിഷങ്ങളില്‍ ഒന്നായിരുന്നു ! അതേസമയം, മുന്‍പത്തെ സിനിമയെ കുറിച്ചും ലിസി കുറിപ്പിലൂടെ പറയുന്നുണ്ട്. വിക്രം എന്തൊരു അനുഭവമായിരുന്നു! ലൊക്കേഷനില്‍ മുഴുവന്‍ ടീമിനൊപ്പം ഞാന്‍ എന്റെ പതിനേഴാം ജന്മദിന കേക്ക് മുറിച്ചു ഇന്ത്യയിലെ ആദ്യത്തെ ബോണ്ട് സിനിമ,

രാജസ്ഥാനിലെ ഷൂട്ടിംഗ്, ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളുമായി അഭിനയിക്കുന്നു, 17 വയസ്സുള്ള ഒരു സ്‌കൂള്‍ പെണ്‍കുട്ടിക്ക് ഇത് ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു, പക്ഷേ ആവേശവും ഉല്ലാസവും മാന്ത്രികതയും ഭയങ്കരമായിരുന്നു എന്നും പുതിയ വിക്രം ടീമിന് എല്ലാ ആശംസകളും നേരുന്നു എന്നും നടി കുറിച്ചു.

Previous articleപുതിയ സിനിമകള്‍ വരും..! ധ്യാനിന്റെ ലിസ്റ്റില്‍ ഇവരൊക്കെ..!
Next articleഎം എസ് ധോണിയും നയന്‍താരയും ഒന്നിക്കുന്നുവോ? തമിഴ് സിനിമാ റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക പ്രതികരണമെത്തി