ഇനി എന്നാണ് ഇതുപോലൊക്കെ ഒന്ന് നടക്കുന്നത്, ഓർമ്മകൾ പങ്കുവെച്ച് ലിസ്സി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇനി എന്നാണ് ഇതുപോലൊക്കെ ഒന്ന് നടക്കുന്നത്, ഓർമ്മകൾ പങ്കുവെച്ച് ലിസ്സി

തമിഴ്നാട്ടില്‍ ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനെ വിവഹാം കഴിച്ചതിന് ശേഷംമാണ് ലിസി സിനിമയില്‍ നിന്നും മാറി നിന്നത്.കുറച്ച് നൽകുകൾക്ക് മുൻപാണ് ലിസിയും പ്രിയദര്ശനും ബന്ധം വേർപ്പെടുത്തിയത്. ഇരുവരുടെയും മകൾ കല്യാണിയും ഇപ്പോൾ സിനിമയിൽ സജീവമാണ്, നിരവധി സിനിമകൾ ആണ് കല്യാണിയുടേതായി അണിയറിൽ ഒരുങ്ങുന്നത്. ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കു വെക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട ആഡംബര ബൈക്കില്‍ ഇരിക്കുന്ന ലിസിയുടെ ചിത്രം വൈറലായിരിക്കുകയാണ്. ‘In the memories of a wonderful company and great trip– When will we be able to do this again????’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

2014 ലായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസി ലക്ഷ്മിയും വേര്‍പിരിയുന്നത്. മലയാള സിനിമയിലൂടെ തിളങ്ങി നിന്ന ലിസിയുമായി 1990 ലായിരുന്നു പ്രിയദര്‍ശന്‍ വിവാഹിതനാവുന്നത്. വിവാഹത്തോടെ ക്രിസ്ത്യാനിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുപത്തിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകരെയും നിരാശയിലാക്കി.

വിവാഹമോചനത്തിന് ശേഷം താരങ്ങള്‍ സിനിമകളുടെ തിരക്കിലേക്കും ബിസിനസ് മേഖലയിലേക്കുമൊക്കെ തിരിഞ്ഞിരുന്നു. എന്നും ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്റെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല, എന്നതാണ് അവസ്ഥ. യഥാര്‍ഥത്തില്‍ സംവിധായകന്‍ എന്നാല്‍ ക്യാപ്റ്റന്‍ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ജോലിയാണത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയര്‍ താഴെ പോയിട്ടുണ്ടെങ്കില്‍ മേജര്‍ റീസണ്‍ അവരുടെ കുടുംബമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്

Trending

To Top
Don`t copy text!