പ്രായം 55! അമ്പരപ്പിക്കുന്ന മെയ് വഴക്കം..! വീഡിയോയുമായി ലിസി!

ഇന്ന് രാജ്യാന്തര യോഗ ദിനമാണ്. ഈ ദിനത്തില്‍ നടി ലിസി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോയും ഫോട്ടോയുമാണ് ശ്രദ്ധ നേടുന്നത്. തന്റെ അമ്പത്തിയഞ്ചാം വയസ്സിലും ആരാധകരെ അതിശയിപ്പിക്കുന്ന മെയ് വഴക്കമാണ് ലിസിയ്ക്ക് ഉള്ളത്. തന്റെ ആരാധകര്‍ക്ക് നല്ലൊരു സുപ്രഭാതം നേര്‍ന്നുകൊണ്ടായിരുന്നു താരം യോഗ അഭ്യസിക്കുന്ന വീഡിയോയും ഫോട്ടോയും അതിനൊപ്പം തന്റെ വാക്കുകളും കുറിച്ച് എത്തിയത്.

യോഗ ഒരു ശീലമാക്കൂ എന്നാണ് ലിസ്സി തന്റെ ആരാധകരോടായി പറയുന്നത്. അത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വേണ്ടിയാണെന്നും താരം കുറിയ്ക്കുന്നു. ഈ പ്രവര്‍ത്തിയിലൂടെ ഒരുപാട് പേര്‍ക്ക് ലിസി പ്രചോദനമാകുന്നു എന്നാണ് നിരവധിപ്പേര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ലിസിയുടെ വാക്കുകളും യോഗ ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിനിമാ ലോകത്തെ എണ്‍പതുകളിലെ പ്രിയ നായിക ഇന്നും അതേ സൗന്ദര്യത്തോടെ തന്നെ ഇരിക്കുന്നു..

യോഗാസനം ആണോ അതിന്റെ രഹസ്യം എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതേസമയം, കഴിഞ്ഞ ദിവസം മകള്‍ കല്യാണിയ്‌ക്കൊപ്പം കൊച്ചിയില്‍ സ്‌കിന്‍ ലാബ് ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ ലിസിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പ്രായം കൂടുന്തോറും താരത്തിന് സൗന്ദര്യം കൂടി വരികയാണോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.

ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സിനിമയുടെ പിന്നണി പ്രവര്‍ത്തന രംഗത്ത് ലിസി ഇപ്പോഴും സജീവമാണ്. തന്റെ സൗണ്ട് സ്റ്റുഡിയോയുമായി സിനിമാ ലോകത്തെ ഡബ്ബിംഗ് മേഖലയിലാണ് ഇപ്പോള്‍ താരം തന്റെ ജോലി കേന്ദ്രീകരിച്ചിരിക്കുന്നത്.

Previous articleആരാകും വിജയി..? വരും ദിനങ്ങള്‍ നിര്‍ണായകം! ചൂടൂപിടിച്ച് ബിഗ്ഗ് ബോസ്സ് വീട്!
Next articleനടിയെ ആക്രമിച്ച കേസ്!! നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു..!!