ആര്‍ഡിഎക്സിന് ശേഷം ഷെയ്നും മഹിമയും വീണ്ടും ഒന്നിച്ചെത്തുന്നു; ‘ലിറ്റിൽ ഹാർട്സ്’ റിലീസ് തീയതി പുറത്ത്

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ റിലീസ് തിയതി പുറത്ത്. ചിത്രം ജൂൺ 7ന് ചിത്രം തിയറ്ററുകളിൽ എത്തും. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ നായക കഥാപാത്രമായ സിബിയായി ഷെയിനും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തിൽ ബാബുരാജും എത്തുന്നുണ്ട്.

വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവാഹമായ രീതിയിൽ ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. നല്ല നിലാവുള്ള രാത്രി ആണ് ആദ്യ ചിത്രം.

മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും “ലിറ്റിൽ ഹാർട്സ്” ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.

അഭിനയപ്രതിഭ കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനു മോഹൻ,എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ.

ബിജു മേനോൻ റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു. ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ. ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ. തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Ajay

Recent Posts

കുറേ സംസാരിക്കാനുണ്ട്; ഹേറ്റേഴ്‌സിനെ കൊണ്ടുവരെ  ഡിസർവിങ്ങെന്ന് പറയിപ്പിച്ച വിന്നറാണ് ജാസ്മിൻ

25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്സില് പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും…

58 mins ago

ഗബ്രിയുടെയും ജാസ്മിന്റെയും നോട്ടത്തിൽ പ്രണയമുള്ളതായി തോന്നി : ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലൂടെ ജാസ്മിൻ ജാഫറിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ബ്യൂട്ടി…

1 hour ago

വോട്ടിങ്ങിൽ ജിന്റോ 6 ആഴ്ചയിൽ ഒന്നാമത് ; ജാസ്മിൻ എങ്ങുമില്ല

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ജനപ്രീയമായ പരിപാടികളിൽ ഒന്നാണ്  ബിഗ് ബോസ് . ഏറ്റവും ചർച്ച ചെയ്യപ്പെടാറുള്ളതും ഇതേ ഷോ…

2 hours ago

പോകുന്നെങ്കിൽ പോകട്ടെ ഒരു ഘട്ടത്തിൽ തിരിച്ചു വരും; ലക്ഷ്മി പറയുന്നു  , മകൾ ഐശ്വര്യയ്ക്കും സംഭവിച്ചത് ഇത് തന്നെ

ഒരു കാലത്തു സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി, അമ്മ ലക്ഷ്മിയുടെ അതേ പാത പിന്തുടർന്നു സിനിമയിലെത്തിയ നടിയാണ് മകൾ…

2 hours ago

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം;മണ്ടന്‍ ടാഗ് ലഭിച്ചപ്പോള്‍ തന്നെ കപ്പെടുക്കുമെന്ന് തീരുമാനിച്ചിരുന്നു; ജിന്റോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ടൈറ്റിൽ വിന്നറാണ് ജിന്റോ. ഈ അസുലഭ നേട്ടം സമർപ്പിക്കുന്നത് ഏത് ഘട്ടത്തിലും…

3 hours ago

ഷെയ് നിനെ  കാണുമ്പോൾ തനിക്ക് പഴയ മോഹൻലാലിനെ ഓർമ്മ വരും; സാന്ദ്ര തോമസ്

ഷെയിൻ നിഗം അഭിനയിച്ച പുതിയ ചിത്രമാണ് 'ലിറ്റിൽ ഹാർട്ട്', ഇപ്പോൾ ചിത്രത്തിലെ ഷെയിനിന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവും,…

3 hours ago