ഷെയിനും മഹിമയും ഒന്നിക്കുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ്’ തിയറ്ററിലേക്ക്!!

യുവതാരനിര ഒന്നിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിന് ശേഷം ഷെയ്ന്‍ നിഗം -മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ്’ തിയ്യേറ്ററിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 7ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ഷെയിന്റെ നായക കഥാപാത്രത്തിന്റെ പേര് സിബിയെന്നാണ്. സിബിയുടെ അച്ഛനായിട്ടെത്തുന്നത് ബാബുരാജാണ്. മഹിമയുടെ നായികാ കഥാപാത്രത്തിന്റെ പേര് ശോശയെന്നാണ്. ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനു മോഹന്‍,എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ രണ്ടാമത്തെ ചിത്രവുമാണ്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.