ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയ പ്രവാസികൾ !! പ്രവാസലോകത്തെ കലാകാരൻമാരുടെ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊറോണ ഭീതിയിൽ ഒറ്റപ്പെട്ടുപോവുന്ന പ്രവാസി കുടുംബത്തിന്റെ കഥ പറയുന്ന ഹൃസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു..പ്രവാസികൾ ഇന്ന് അഭിമുകീകരിക്കുന്ന ഒത്തിരി വിഷയങ്ങളിലൂടെ കടന്നു പോവുന്ന ലോക്ക് ഡൗൺ എന്ന ചിത്രമാണ് ഇന്ന് പ്രവാസികൾ നെഞ്ചോട്…

short-film

കൊറോണ ഭീതിയിൽ ഒറ്റപ്പെട്ടുപോവുന്ന പ്രവാസി കുടുംബത്തിന്റെ കഥ പറയുന്ന ഹൃസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു..പ്രവാസികൾ ഇന്ന് അഭിമുകീകരിക്കുന്ന ഒത്തിരി വിഷയങ്ങളിലൂടെ കടന്നു പോവുന്ന ലോക്ക് ഡൗൺ എന്ന ചിത്രമാണ് ഇന്ന് പ്രവാസികൾ നെഞ്ചോട് ചേർത്ത് സ്വീകരിച്ചത്.. ഒട്ടേറെ പ്രവാസി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ശംസുദ്ധീൻ മാളിയേക്കലിന്റെ പത്തൊൻപതാമത്തെ ഹൃസ്വ ചിത്രമാണ് ലോക്ക് ഡൗൺ.

ലോക്ക് ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും പൈസയില്ലാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രവാസികളിൽ നിന്ന് തുടങ്ങുന്ന ഹൃസ്വ ചിത്രം അവരുടെ കുടുംബത്തിന്റെ ദയനീയ ചിത്രം വരച്ചു കാട്ടുന്നു..വലിയ വീടും സൗകര്യങ്ങളും കണ്ട് ആളുകളെ വിലയിരുത്തുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം… റിലീസ് ചെയ്ത ഒറ്റ ദിവസംകൊണ്ട് തന്നെ ഒരുപാട് പേരുടെ പിന്തുണയും അഭിപ്രാങ്ങളും ചിത്രത്തിന് ലഭിച്ചു…

ഇതിന് മുൻപ് ശംസുദ്ധീൻ മാളിയേക്കൽ പുറത്തിറക്കിയ ഹൌസ് ഡ്രൈവർ, ബാർബർഷോപ്പ് . നോട്ട് നിരോധനം, വോട്ട് മിഷീൻ, തണൽ മരം, സ്നേഹ തീരം, പൗരത്വ ബിൽ തുടങ്ങിയ ഹൃസ്വ ചിത്രങ്ങൾക്കും ആൽബങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്… ഗഫൂർ കാളികാവിന്റെ കഥക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശംസുദ്ധീൻ മാളിയേക്കൽ തന്നെയാണ്..അതിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റിയാദിലെ സാമൂഹിക പ്രവർത്തകനായ സക്കീർ ദാനത്തും, റിയാദിലെ മികച്ച ഗായികയും,ഡിസൈനറും ബ്യൂട്ടി തെറാപ്പിസ്റ്റ്മായ ശബാന അൻഷാദുമാണ്..

പ്രവാസിയുടെ ഭാര്യയായ റെജി എന്ന എന്ന കഥാപാത്രം ശബാനയും,പ്രവാസിയുടെ നന്മയുടെ മുഖമായ ഇക്ക എന്ന കഥാപാത്രം സക്കീർ ദാനത്തും അനശ്വരമാക്കി.. ഷാജി നിലമ്പൂർ, നാസർ വണ്ടൂർ എന്നിവരാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാസ്റ്റർ റിഥുവാൻ, മാസ്റ്റർ അഫ്‌റാൻ എന്നിവർ അതിഥി താരങ്ങളായി എത്തി.. ലോക്ക് ഡൗണിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത് അൻഷാദ് ഫിലിംക്രാഫ്റ്റ് ആണ്.. ഡബ്ബിങ് ഗോൾഡൻ ഗ്രേപ്സ് സ്റ്റുഡിയോ റിയാദ്, നാദിഷ് മീഡിയ ബാനറിൽ പുറത്തിറങ്ങിയ ചിത്രത്തിൻറെ നിർമാണം 3TS ഗ്രൂപ്പ് ആണ് റിലീസ് ചെയ്തത് പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയരുടെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു,

കടപ്പാട്  : Nadish Media