സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുക്കുന്നു! വിവരം ആരാധകരെ അറിയിച്ച് ലോകേഷ് കനകരാജ്..!

ഉലകനായകന്‍ കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ വിക്രം സിനിമ ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് മറ്റൊരു വിജയം കൂടി തന്റെ സിനിമാ കരയിറില്‍ തീര്‍ത്തിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു പ്രധാന വാര്‍ത്ത തന്റെ ആരാധകരെ അറിയിച്ച് എത്തിയിരിക്കുകയാണ് ലോകേഷ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് താന്‍ ഇനി ചെറിയ ഒരു ഇടവേള എടുക്കുന്ന വിവരമാണ് ലോകേഷ് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വിവരം പുറത്ത് വിട്ടത്.

അദ്ദേഹം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ സിനിമകളുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് ഇടയിലാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന വിവരം സംവിധായകന്‍ അറിയിക്കുന്നത്. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‌നേഹത്തോടെ ലോകേഷ് കനകരാജ്..

എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പുതിയ സിനിമയുടെ തിരക്കില്‍ ആയത്‌കൊണ്ടായിരിക്കാം മാറി നില്‍ക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. ചിലര്‍ ഇതിലുള്ള വിഷമവും അറിയിക്കുന്നുണ്ട്. എന്ത് തന്നെ ആയാലും മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് വേണ്ടിയുള്ള ഒരുങ്ങളുമായി തിരിച്ച് വരൂ എന്നാണ് ആരാധകര്‍ അദ്ദേഹത്തോടായി പറയുന്നത്.

വിക്രം സിനിമ ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ ഇന്ത്യയ്ക്ക് പുറത്തും അറിയപ്പെട്ടു. അടുത്തതായി ദളപതി വിജയ് നായകനായി എത്തുന്ന ഒരു സിനിമയും ബോളിവുഡിലേക്ക് ചുവടുവെച്ച് സല്‍മാന്‍ ഖാന്‍ നായകനാവുന്ന സിനിമയുമാണ് ലോകേഷ് ഒരുക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Previous articleഡോക്ടര്‍ റോബിന് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍..! കാര്യമിതാണ്..!
Next articleമഹാവീര്യറിലെ ഡിലീറ്റഡ് സീന്‍ പുറത്ത്..!